Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ട്വിസ്റ്റ്, അന്ധേരി വെസ്റ്റിലെ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സാവന്ത്

മുംബൈ: മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വമ്പന്‍ ട്വിസ്റ്റ്. തനിക്ക് ലഭിച്ച മണ്ഡലം മാറണമെന്നാണ് സച്ചിന്‍ സാവന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. അന്ധേരി വെസ്റ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സച്ചിന്‍ സാവന്ത് അടക്കം 16 പേരുകള്‍ ഉണ്ടായിരുന്നത്.

ബിജെപി ഈ മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ അമീത് സതമിനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം ഈ മണ്ഡലത്തില്‍ തനിക്ക് അടിത്തറയില്ലെന്ന് അദ്ദേഹം പറയുന്നു. മണ്ഡലത്തില്‍ വിജയസാധ്യതയില്ലെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

sachin-sawant

അന്ധേരി വെസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ സച്ചിന്‍ സാവന്ത് അതൃപ്തി അറിയിച്ചിരിക്കുകയാണ്. ബാന്ദ്ര ഈസ്റ്റില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്നാണ് സാവന്ത് ആവശ്യപ്പെടുന്നത്. ഈ മണ്ഡലത്തില്‍ താന്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.

അന്ധേരി വെസ്റ്റില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഹൈക്കമാന്‍ഡിനോടും, മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തലയുമായും സംസാരിച്ചിട്ടുണ്ട്. ബാന്ദ്ര ഈസ്റ്റ് സീറ്റ് തനിക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷ. ഈ സീറ്റിലാണ് താന്‍ ഏറെക്കാലം പ്രവര്‍ത്തിച്ചതെന്നും സച്ചിന്‍ സാവന്ത്.

അതേസമയം ഇത് പാര്‍ട്ടിയിലെ കലാപമല്ല. മഹാവികാസ് അഗാഡി ഒറ്റക്കെട്ടായിട്ടാണ് നില്‍ക്കുന്നത്. മുന്നണിയുടെ പ്രഥമ പരിഗണന മഹായുതിയെ പരാജയപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബാന്ദ്ര ഈസ്റ്റ് സീറ്റ് ഞാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ സീറ്റ് ശിവസേന യുബിടിക്കാണ് പോയത്. അന്ധേരി വെസ്റ്റിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം അവിടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ എതിര്‍പ്പുണ്ടെന്നും സാവന്ത് അറിയിച്ചു.

കോണ്‍ഗ്രസ് ഇതുവരെ 87 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സീറ്റുകളില്‍ മഹാവികാസ് അഗാഡിയില്‍ ധാരണയുണ്ടായത്. ശിവസേന യുബിടിയും കോണ്‍ഗ്രസും തമ്മിലായിരുന്നു തര്‍ക്കം.

അതേസമയം കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചര്‍ച്ചകളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ശരത് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എന്നാല്‍ ബാന്ദ്ര ഈസ്റ്റ് സാവന്തിന് ലബിക്കാനുള്ള സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+