മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 11 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് വിബിഎ
ഡൽഹി: വഞ്ചിത് ബഹുജൻ അഘാഡി ( വി ബി എ ) വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ഉൾപ്പെടെ 11 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ജൽഗാവ് ജില്ലയിലെ റാവർ അസംബ്ലി സീറ്റിൽ ലേവ പാട്ടിൽ സമുദായത്തിൽ നിന്നുള്ള ട്രാൻസ്ജെൻഡർ വ്യക്തിയായ ഷമീഭ പാട്ടീൽ മത്സരിക്കുമെന്ന് വി ബി എ മേധാവി പ്രകാശ് അംബേദ്കർ മുംബൈയിൽ പറഞ്ഞു. 288 അംഗ സംസ്ഥന നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ പകുതിയോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം, മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഒരേ സമയം നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തയാഴ്ച ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തും.

സെപ്റ്റംബർ 23 - 24 തീയതികളിൽ ജാർഖണ്ഡ് സന്ദർശനവും തുടർന്ന് സെപ്റ്റംബർ 27 - 28 തീയതികളിൽ സന്ദർശിക്കുന്നതാണ് കമ്മീഷന്റെ യാത്രാ പദ്ധതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
മഹാരാഷ്ട്രലിയിലും ഹരിയാനയിലും ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുമെന്ന സംസാരം ഉണ്ടായിരുന്നെങ്കിലും അതിന് സാധ്യതയില്ല.
പകരം മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ഒരേ സമയത്താവാനാണ് സാധ്യത. മഹാരാഷ്ട്രാ നിയമലഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കും. അതേ സമയം ജാർഖണ്ഡിന്റെ കാലാവധി ജനുവരി 5 ന് അവസാനിക്കും.
വിവിധ സംസ്ഥാനങ്ങൾ അതത് നിയമ സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികളും സജീവമാവുകയാണ്. ജമ്മുകശ്മീരിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഹരിയാനയിൽ ഒക്ടോബർ 5 ന് വോട്ടെടുപ്പ് നടക്കും . ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ ഡൽഹിയും തിരഞ്ഞെടുപ്പ് റഡാറിൽ ഉണ്ട്.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഒരേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തൽ ഉള്ളതിനാൽ ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ സജീവമാണ്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വരാനിരിക്കുന്ന സന്ദർശനങ്ങൾ ഈ സംസ്ഥാനങ്ങൾ വോട്ടെടുപ്പിനായി തയ്യാറെടുക്കുമ്പോൾ സുഗമവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിൽ കമ്മീഷൻ്റെ പങ്ക് നിർണായകമാണ്.












Click it and Unblock the Notifications