കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണോ വന്നത്? മഹാരാഷ്ട്ര സന്ദര്‍ശനത്തില്‍ മോദിയോട് കോണ്‍ഗ്രസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണോ സംസ്ഥാനത്തേക്ക് വരുന്നത് എന്ന് മോദിയോട് എഐസിസിയുടെ കമ്മ്യൂണിക്കേഷന്‍സ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ ജയറാം രമേശ് ചോദിച്ചു. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ബി ജെ പി എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
'മഹാരാഷ്ട്രയില്‍ ഒരു ദിവസം ശരാശരി ഏഴ് കര്‍ഷകര്‍ ജീവനൊടുക്കുന്നു എന്നാണ് കണക്ക്. ഹൃദയഭേദകമായ ഈ സ്ഥിതിവിവരക്കണക്ക് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ, പുനരധിവാസ മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 2366 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു,' ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു. വരള്‍ച്ചയാണ് ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞു.

60 ശതമാനം ജില്ലകളും കഴിഞ്ഞ വര്‍ഷം വരള്‍ച്ചയെ നേരിട്ടു. എന്നാല്‍ വരള്‍ച്ചാ കെടുതിയില്‍ നിന്ന് കരകയറാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഒരു സഹായവും ലഭിച്ചില്ല എന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ പകുതിയിലധികവും വിളകള്‍ കാലവര്‍ഷക്കെടുതിയില്‍ നശിച്ചപ്പോള്‍ കര്‍ഷകരുടെ വായ്പാ ഇളവ് നീട്ടിയിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര്‍ തകരാറുകള്‍ കാരണം 6.56 ലക്ഷം കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാമിനാഥന്‍ കമ്മറ്റിയുടെ ശുപാര്‍ശ കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പുനല്‍കുന്നു. എന്നാല്‍ അത് സുഗമമായി നടപ്പിലാക്കാന്‍ ഒരു സ്ഥിരം കമ്മീഷനെ നിയമിക്കണം. കാര്‍ഷിക മേഖലയിലെ എല്ലാ വിള ഇന്‍ഷുറന്‍സ് ക്ലെയിമുകളും 30 ദിവസത്തിനകം തീര്‍പ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും കര്‍ഷകരെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ പദ്ധതി എന്താണ് എന്ന് അറിയാന്‍ ആഗ്രഹമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാനാണ് നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ക്ഷേമപദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 56,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ ആണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിക്കുക.
വൈകീട്ട് താനെയില്‍ 32,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിര്‍വഹിക്കും. മുംബൈയില്‍, ഏകദേശം 14,120 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മുംബൈ മെട്രോ ലൈന്‍ 3-ന്റെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് മുതല്‍ ജെവിഎല്‍ആര്‍ വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. 23,300 കോടി രൂപയുടെ കാര്‍ഷിക, മൃഗസംരക്ഷണ സംരംഭങ്ങള്‍ക്ക് വാഷിമില്‍ തുടക്കം കുറിക്കും. പരിപാടിയില്‍ പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡുവിന്റെ വിതരണവുമുണ്ടാകും.












Click it and Unblock the Notifications