Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് നിരാശയോ: മുന്‍തൂക്കം മഹായുതിക്കെന്ന് റിപ്പബ്ലിക്-പി മാർക്ക് സർവ്വെ

മുബൈ: മാഹാരാഷ്ട്രയില്‍ മാഹായുതി സഖ്യം അധികാരം തുടരുമെന്ന സൂചന നല്‍കി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവ്വേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ ബി ജെ പി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്. റിപ്പബ്ലിക് ടിവി - പി മാർക്ക് സർവ്വേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

exit polls

ബി ജെ പി, ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളാണ് മഹായുതി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത്. മറുപക്ഷത്ത് കോണ്‍ഗ്രസ്, എന്‍ സി പി -എസ്പി, ശിവസേന -യുബിടി എന്നിവർ അടങ്ങുന്ന സഖ്യത്തിന് 126 മുതല്‍ 146 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും റിപ്പബ്ലിക് ടിവി - പി മാർക്ക് സർവ്വേ അവകാശപ്പെടുന്നു. അതായത് ബി ജെ പി സഖ്യത്തിനാണ് മുന്‍തൂക്കെങ്കിലും എതിരാളികളെ പൂർണ്ണമായും എഴുതി തള്ളാനാകില്ല. ചെറുകക്ഷികളും സ്വതന്ത്രരും ഉള്‍പ്പെടേയുള്ളവർ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടാണ് സാധ്യത.

poll-maharshtra

തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതിയിലും മഹാവികാസ് അഘാഡിയിലും സീറ്റ് വിതരണത്തെച്ചൊല്ലി അവസാന നിമിഷം വരെ വലിയ തർക്കങ്ങള്‍ നിലനിന്നിരുന്നു. മഹായുതിയില്‍ 141 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത്. 3 സീറ്റില്‍ എന്‍ സി പിയുമായി സൗഹൃദ മത്സരവും ഒരു സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ പ്രാദേശിക കക്ഷി നേതാവും മത്സരിച്ചു. 75 സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്കും 6 സീറ്റിലും 50 സീറ്റില്‍ മത്സരിക്കുന്ന എന്‍ സി പിക്ക് 59 സീറ്റിലും സൗഹൃദ മത്സമുണ്ട്. ജെ എസ് എസ്, ആർ വൈ എസ് പി, ആർ എസ് വി എ എന്നിവരുടെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നു.

മഹാവികാസ് ആഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് 100, ശിവസേന യുബിടി 90, എന്‍ സി പി 85 എന്നിങ്ങനെയാണ് മത്സരം. എല്ലാ കക്ഷികള്‍ക്കും ഏതാനും സീറ്റുകളില്‍ സൗഹൃദ മത്സമുണ്ട്. എസ്പി, പി ഡബ്ല്യൂ പി ഐ, സി പി എം, സി പി ഐ എന്നിവരും സഖ്യത്തിന്റെ ഭാഗമായി ജനവിധി തേടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+