കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫട്‌നാവിസ് 80 മണിക്കൂര്‍ മുഖ്യമന്ത്രിയായത് നാടകം; 40000 കോടി തിരിച്ചുനല്‍കിയെന്ന് ബിജെപി എംപി

Google Oneindia Malayalam News

ദില്ലി: ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഒരു നാടകമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ബിജെപി എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് ഇക്കാര്യം പറഞ്ഞത്. 40000 കോടി രൂപയുടെ ഫണ്ട് കേന്ദ്രസര്‍ക്കാരിന് തിരിച്ചുനല്‍കുകയായിരുന്നു ഫട്‌നാവിസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിചിത്രമായ വെളിപ്പെടുത്തലാണ് ബിജെപി എംപി നടത്തിയിരിക്കുന്നത്. ഒരുപക്ഷേ ബിജെപിക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുള്ള പ്രസ്താവനയാണിത്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്. ബിജെപി സര്‍ക്കാരിന് നേരത്തെ കേന്ദ്രം അനുവദിച്ച ഫണ്ടാണ് തിരിച്ചുനല്‍കിയത്...

ഫട്‌നാവിസിന്റെ ലക്ഷ്യം

ഫട്‌നാവിസിന്റെ ലക്ഷ്യം

പുതിയ സര്‍ക്കാര്‍ ഫണ്ട് ദുരുപോയഗം ചെയ്യുന്നത് തടയുകയായിരുന്നുവത്രെ ഫട്‌നാവിസിന്റെ ലക്ഷ്യം. കര്‍ണാടകയിലെ ഉത്തര കന്നഡ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും ഫട്‌നാവിസ് അതു തടഞ്ഞുവെന്നും ഹെഗ്‌ഡെ പറയുന്നു.

പൊടുന്നനെ രൂപീകരിച്ച സര്‍ക്കാര്‍

പൊടുന്നനെ രൂപീകരിച്ച സര്‍ക്കാര്‍

കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് പൊടുന്നനെ ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണ ഫട്‌നാവിസിന് ലഭിച്ചിരുന്നു. ഫട്‌നാവിസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. ഫട്‌നാവിസ് അധികാരമേറ്റെങ്കിലും അജിത് പവാര്‍ അധികാരമേറ്റില്ല.

കോണ്‍ഗ്രസ്-ശിവസേന സഖ്യമുണ്ടാകില്ലെന്ന് കരുതി

കോണ്‍ഗ്രസ്-ശിവസേന സഖ്യമുണ്ടാകില്ലെന്ന് കരുതി

ശിവസേനയുമായി കോണ്‍ഗ്രസ് കൈകോര്‍ക്കില്ലെന്നാണ് ബിജെപി ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തുകയായിരുന്നു. പൊതുമിനിമം പരിപാടി തയ്യാറാക്കിയ ശേഷമാണ് ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതോടെ ബിജെപി തിടുക്കത്തില്‍ നീക്കം നടത്തുകയും ഫട്‌നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തു

നേരം ഇരുട്ടി വെളുത്തപ്പോള്‍

നേരം ഇരുട്ടി വെളുത്തപ്പോള്‍

മഹാരാഷ്ട്രയിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ച 5.47നാണ്. തൊട്ടുപിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫട്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. എട്ട് മണിക്ക് ഫട്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ശേഷമാണ് വിവരം പരസ്യമായത്. ശിവസേനയും എന്‍സിപിയും സുപ്രീംകോടതിയെ സമീപിച്ചു.

അജിത് പവാറില്‍ സമ്മര്‍ദ്ദം

അജിത് പവാറില്‍ സമ്മര്‍ദ്ദം

അതേസമയം, അജിത് പവാറിനെ തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം തുടങ്ങി. നേതാക്കള്‍ തുടര്‍ച്ചയായി അജിതുമായി ചര്‍ച്ച നടത്തി. ആദ്യം വഴങ്ങാതിരുന്ന അജിത്, പിന്നീട് പവാര്‍ കുടുംബം സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ബിജെപിയുമായി സഖ്യം ഒഴിയാന്‍ തയ്യാറായി. ഫട്‌നാവിസിന്റെ വിശ്വാസ വോട്ടെടുപ്പിന് മുമ്പായി അദ്ദേഹം പിന്‍മാറി.

15 മണിക്കൂറിനിടെ സംഭവിച്ചത്

15 മണിക്കൂറിനിടെ സംഭവിച്ചത്

അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദവി രാജിവച്ചു. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫട്‌നാവിസും രാജിവച്ചു. വെറും 84 മണിക്കൂറാണ് ഫട്‌നാവിസ് മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നത്. ഇതില്‍ 15 മണിക്കൂര്‍ 40000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചുകൊടുക്കാന്‍ ഉപയോഗിച്ചുവെന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. കേന്ദ്ര ഫണ്ട് സംരക്ഷിക്കാന്‍ ബിജെപി നാടകം കളിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടംശരദ് പവാറിന്റെ കുശാഗ്ര ബുദ്ധി ഫലം കാണുന്നു; ശിവസേനക്ക് കുരുക്കിട്ട് എന്‍സിപിക്ക് വന്‍ നേട്ടം

English summary
Maharashtra: Fadnavis made CM to save central funds worth Rs 40,000 crore, Says BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X