കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ബിജെപിയെ തിരിച്ചടിക്കാൻ കോൺഗ്രസ്; ഫട്നാവിസിന് മറുപടി വിശ്വാസ വോട്ടെടുപ്പിൽ

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിൽ ബിജെപിക്ക് തിരിച്ചടി നൽകുമെന്ന് കോൺഗ്രസ്. വിശ്വാസ വോട്ടെടുപ്പിൽ ഫട്നാവിസ് സർക്കാരിനെ പരാജയപ്പെടുത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. അധികാരം തിരിച്ചു പിടിക്കാൻ ബിജെപി നടത്തിയ തന്ത്രങ്ങളെ നിയമപമായി നേരിടുമെന്നും അഹമ്മദ് പട്ടേൽ പ്രതികരിച്ചു.

പവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തിപവാറിന്റെ പ്രസ്മീറ്റിനിടെ എംഎല്‍എമാര്‍; തങ്ങള്‍ വഞ്ചിക്കപ്പെട്ടു!! നാലുപേര്‍ തിരിച്ചെത്തി

ബിജെപിയുടെ നടപടി എല്ലാ പരിധികളും ലംഘിക്കുന്നതാണ്. ഇത് ജനാധിപത്യത്തിന്റെ കരിദിനമാണെന്നും അഹമ്മദ് പട്ടേൽ കൂട്ടിച്ചേർത്തു. കോൺഗ്രസ്- ശിവസേന- എൻസിപി സഖ്യം സർക്കാർ രൂപീകണത്തിന് അവകാശവാദം ഉന്നയിക്കാനിരിക്കുന്നതിനിടെയാണ് പ്രതീക്ഷിതമായി ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത്. എൻസിപിയുടെ അജിത് പവാറിന്റെ പിന്തുണയോടെയാണ് ബിജെപി അധികാരം പിടിച്ചത്.

നാടകീയ നീക്കങ്ങൾ

നാടകീയ നീക്കങ്ങൾ

എന്താണ് സംസ്ഥാനത്ത് നടക്കുന്നത് എന്നതിനെ സംബന്ധിച്ച് ആർക്കും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ബിജെപി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയ രീതിയിൽ ഞങ്ങൾക്ക് സംശയമുണ്ട്. മൂന്ന് നാല് മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അപമാനിച്ചെന്നും പട്ടേൽ വിമർശിച്ചു. രാവിലെ 5.47ന് രാഷ്ട്രപതി ഭരണം പിൻവലിച്ച് 4 മണിയോടെ ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കുകയായരുന്നു.

 ഭൂരിപക്ഷം തെളിയിക്കും

ഭൂരിപക്ഷം തെളിയിക്കും

നവംബർ 30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ബിജെപിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 54 എൻസിപി എംഎൽഎമാരും അജിത് പവാറിനൊപ്പം ഉണ്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അജിത് പവാറിനൊപ്പം ആരും പോകില്ലെന്ന് ശരദ് പവാർ അവകാശപ്പെട്ടു. ശിവസേനയിൽ നിന്നും കോൺഗ്രസിൽ എൻസിപി എംഎൽഎമാരെ അടർത്തിയെടുക്കാനുള്ള ശ്രമം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

 ഭൂരിപക്ഷമുണ്ടെന്ന് പ്രതിപക്ഷവും

ഭൂരിപക്ഷമുണ്ടെന്ന് പ്രതിപക്ഷവും

അതേ സമയം കോൺഗ്രസ്- എൻസിപി സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് എൻസിപി നേതാവ് ശരദ് പവാർ അവകാശപ്പെട്ടു. ഫട്നാവിസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്നും എൻസിപി പിന്തുണ ഉണ്ടാകില്ലെന്നും പവാർ വ്യക്തമാക്കി. ഉദ്ധവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട പവാർ ശിവസേനയ്ക്ക് ഒപ്പം ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കി. അജിത് പവാർ പാർട്ടി പുറത്താക്കും. പാർട്ടിയും കുടുംബവും പിളർന്നെന്നായിരുന്നു പവാറിന്റെ മകൾ സുപ്രിയ സുലെയുടെ പ്രതികരണം.

 ശിവസേനയ്ക്ക് തിരിച്ചടി

ശിവസേനയ്ക്ക് തിരിച്ചടി

മഹാരാഷ്ട്രയിലെ ബിജെപിയുടെ നീക്കത്തിൽ കോൺഗ്രസിനും ശിവസേനയ്ക്കും എൻസിപിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നഷ്ടങ്ങളുടെ കണക്കെടുത്താൽ ശിവസേനയാണ് ഏറ്റവും മുന്നിൽ . ഏക കേന്ദ്രമന്ത്രി സ്ഥാനം കൂടി നഷ്ടമാക്കിയാണ് ശിവസേന ബിജെപി ഇതര സർക്കാർ രൂപീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. കൊടും വഞ്ചനയാണിതെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും സഖ്യം ഉപേക്ഷില്ലെന്നാണ് 3 പാർട്ടികളുടെയും നിലപാട്. ശനിയാഴ്ച പുലർച്ചെ നടന്ന രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്കും നിയമസഭയിലേക്കും നീളുമെന്ന് ഉറപ്പായി.

English summary
Maharashtra government formation: Will defeat BJP in trust vote Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X