മഹാരാഷ്ട്രയില്‍ ഇനി ബാര്‍ഡാന്‍സുകള്‍ ഉണ്ടാവില്ല, എന്തുക്കൊണ്ടാണെന്നറിയോ?
മുംബൈ : മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് നിരോധനം ഏര്ർപ്പെടുത്തുന്നു. മഹാരാഷ്ട്ര സംസ്‌കാരത്തിന് സംരക്ഷണം നല്‍കാനാണ് ഇത്തരം പുതിയ നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. മാത്രമല്ല പാവപ്പെട്ട സ്ത്രീകളെ ചൂഷണം ചെയ്ത് ബാര്‍ ഡാന്‍സിനായി എത്തിക്കുന്നതും ഇതിന് കാരണമാണ്. ബാര്‍ ഡാന്‍സ് നിര്‍ത്തലാക്കാനാണ് പുതിയ നിയമം. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 16 ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
10 വര്‍ഷത്തിന് ശേഷമാണ് നേരത്തെ നിരോധിച്ച ബാറുകളൊക്കെ വീണ്ടും വന്നിട്ടുണ്ട്. ഇപ്പോള്‍ പുതിയ നിയമം കൊണ്ടുവന്നതിന് കാരണം സാമൂഹിക പ്രശ്‌നങ്ങളെ ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ മാത്രം പോരാ. ഇതു കൂടാതെ സ്ത്രീകളെ ചുഷണം ചെയ്യുന്നതും ഇതിലൂടെ ഭീഷണിപ്പെടുത്തുന്നത് തടയുന്നതിനും വേണ്ടിയാണിത്.

യുവാക്കളില്‍ നിന്നും മോശമായ രീതിയിലുള്ള സമീപനമായതുക്കൊണ്ടാണ് ബാര്‍ഡാന്‍സ് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചത്. യുവാക്കളുടെ സന്തോഷത്തിന് മാത്രം ആവശ്യത്തിലധികം പണമാണ് ഡാന്‍സ് ബാറുകളില്‍ ചിലവഴിക്കുന്നത്. 2005 ഡാന്‍സ് ബാറുകള്‍ നിര്‍ത്തലാക്കണമെന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെയും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് ബീര്‍ ബാര്‍, ഈറ്റിംഹ് ഹൗസ്, റും അനുവദിച്ചുക്കൊണ്ടുള്ള ബീര്‍ ബാര്‍ എന്നിയാണ് നിര്‍ത്തലാക്കിയത്.
ഇത് അന്ന് ത്രീസ്റ്റാര്‍ ഹോട്ടലുകളിലും അതിനുമുകളിലേക്കും വളര്ർന്നു. മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ഡാന്‍സുകള്‍ കൂടിവന്നു. ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി ഓരോ ജോലിക്കും അതിന്റെതായ സ്വാതന്ത്യം ഉണ്ട് എന്നു പ്രഖ്യാപിക്കുകയും ചെയ്തതതോടെ നിരോധിച്ച ബാറുകളൊക്കെ വീണ്ടും വരികയായിരുന്നു. പിന്നിട് കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നപ്പോള്‍ ഈ നിയമം വീ്ണ്ടും കൊണ്ടു വന്നു. എല്ലാ റസ്‌റ്റോറന്റെലെയും മറ്റിടങ്ങളിലെയും ഡാന്‍സ് ബാര്‍ നിര്‍ത്തലാക്കിയിരുന്നു.












Click it and Unblock the Notifications