സിപി രാധാകൃഷ്ണന് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; ബിജെപി ഉന്നത യോഗത്തില്‍ തീരുമാനം
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെയുള്ള മറ്റു പല പ്രമുഖരുടെയും പേരുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന വാര്‍ത്തകള്‍ക്കിടെയാണ് രാധാകൃഷ്ണന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന് എന്നാണ് സിപി രാധാകൃഷ്ണന്റെ മുഴുവന്‍ പേര്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ 1957 ഒക്ടോബര്‍ 20നാണ് ജനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് മഹാരാഷ്ട്ര ഗവര്‍ണറായി ചുമതലയേറ്റത്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍, തെലങ്കാന ഗവര്‍ണര്‍റുടെ അധിക ചുമതല, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

2003 മുതല്‍ 2006 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു രാധാകൃഷ്ണന്. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മല്‍സരിച്ചത്. കോയമ്പത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ജയിച്ചിട്ടുണ്ട്. 1998, 1999 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലായിരുന്നു ജയം.
ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ തമിഴ്നാട്ടില്‍ 93 ദിവസം നീണ്ട പദയാത്ര സംഘടിപ്പിച്ചിരുന്നു രാധാകൃഷ്ണന്. പാര്‍ലമെന്റിന്റെ നിരവധി സമിതികളിലും അംഗമായിരുന്നു. ടെക്സ്റ്റൈല്‍സ് കാര്യ സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായിട്ടുണ്ട്. എന്‍ഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം പാര്‍ലമെന്റിലുള്ളതിനാല്‍ രാധാകൃഷ്ണന് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പാണ്.
ജഗദീപ് ധങ്കര്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധങ്കറുടെ രാജി എങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കാരണം എന്നാണ് ആരോപണം. രാജിവയ്ക്കുന്ന ദിവസം വൈകീട്ട് വരെ രാജ്യസഭയില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം പിന്നീട് ഇന്നുവരെ പൊതുവേദിയില്‍ എത്തിയിട്ടില്ല.
ധങ്കര്‍ എവിടെ എന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. കപില്‍ സിബല്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആഭ്യന്തര മന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ധങ്കറിന് മാന്യമായ യാത്രയയപ്പ് നല്കാന് പോലും സാധിച്ചില്ല എന്ന പരിഭവവും പ്രതിപക്ഷം പങ്കുവച്ചു. ഉന്നത പദവി വഹിച്ച വ്യക്തിയെ രാജിവച്ച ശേഷം കാണാന്‍ സധിക്കാത്തതില്‍ ആശങ്കയുണ്ടെന്നു കപില്‍ സിബല്‍ പറഞ്ഞു.
ധങ്കറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും പ്രതിപക്ഷം ആലോചിക്കവെയാണ് പുതിയ ഉപരാഷ്ട്രപതിയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഇന്ത്യാ സഖ്യത്തിന് പാര്‍ലമെന്റില്‍ അംഗബലം കുറവായതിനാല്‍ രാധാകൃഷ്ണന് ജയിക്കും. എങ്കിലും ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് വിവരം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications