കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തന്ത്രം ഫലിച്ചു; ശങ്കര നാരായണന്‍ രാജിവെച്ചു

  • By Gokul
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാക്കളായിരുന്നവരെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ നിര്‍ബന്ധിക്കുകയും, മാറാന്‍ കൂട്ടാക്കാത്തവരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്ത ബിജെപിയുടെ തന്ത്രം ഫലിച്ചു. ഇത്തരത്തില്‍ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ശങ്കര നാരായണന്‍ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയതിന് പിന്നാലെ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു.

രാജിക്കത്ത് ശങ്കര നാരായണന്‍ രാഷ്ട്രപതിക്ക് അയച്ചു. അതേസമയം, രാഷ്ട്രപതിയുടെ ഓഫീസ് കത്ത് ലഭിച്ചതായി സ്ഥിതീകരിച്ചിട്ടില്ല. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഗവര്‍ണര്‍മാരെ നീക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശങ്കരനാരായണന്‍ തയ്യാറായിരുന്നില്ല.

Sankara Narayanan

കേന്ദ്രസര്‍ക്കാരിന് രാജിവെപ്പിക്കാന്‍ അധികാരമില്ലെന്നും കാലാവധി തീരുന്നതുവരെ അധികാരത്തിലുണ്ടാകുമെന്നുമായിരുന്നു ശങ്കര നാരായണന്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാജിവെക്കാന്‍ സന്നദ്ധനാകാത്തതോടെ അദ്ദേഹത്തെ മിസോറാമിലേക്ക് സ്ഥലം മാറ്റുകയായിരുന്നു സര്‍ക്കാര്‍. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് ട്രാന്‍സ്ഫര്‍ വിവരം ശങ്കരനാരായണനെ അറിയിച്ചത്.

മിസോറാമില്‍ ചുമതല ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ശങ്കരനാരായണന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇതേ രീതിയില്‍ വക്കം പുരുഷോത്തമനെ മിസോറമില്‍ നിന്ന് നാഗാലാന്റിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വക്കം രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തു.

English summary
Maharashtra governor K Sankaranarayanan resigns in protest against transfer to Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X