മാഹാരാഷ്ട്രയില്‍ ജനം വിധിയെഴുത്ത് തുടങ്ങി: പ്രതീക്ഷയോടെ മുന്നണികള്‍, ജാർഖണ്ഡില്‍ ഇന്ന് രണ്ടാം ഘട്ടം
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് വിധിയെഴുത്ത്. കൃത്യം ഏഴ് മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ നീളും. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ആകെ 4136 പേർ മത്സര രംഗത്തുണ്ട്. 9.7 കോടി വോട്ടർമാർക്കായി 100186 പോളിംങ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പൂർണ്ണമായും സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന 388 പിങ്ക് ബുത്തുകളും സജ്ജീകരിച്ചു.
മഹായുതി, മഹാ വികാസ് അഘാഡി എന്നീ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്. ബി ജെ പി, ശിവസേന, എന്‍ സി പി എന്നീ കക്ഷികള്‍ മഹായുതി സഖ്യത്തില്‍ അണിനിരക്കുമ്പോള്‍ കോണ്‍ഗ്രസ്, ശിവസേന (യുബിടി), എൻ സി പി (എസ്പി) എന്നിവരാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ കൂട്ടാളികള്‍. സി പി എം, എസ് പി തുടങ്ങിയ ഏതാനും കക്ഷികളും സഖ്യത്തിന് കീഴിലായി മത്സരിക്കുന്നുണ്ട്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് എം വി എ സഖ്യത്തിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു. ആകെയുള്ള 48 സീറ്റില്‍ 30 സീറ്റുകളും പ്രതിപക്ഷ സഖ്യം നേടിയപ്പോള്‍ 17 സീറ്റുകളില്‍ മാത്രമാണ് മഹായുതി കൂട്ടാളികള്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. മറുവശത്താകട്ടെ, ലോക്സഭ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്നും തങ്ങള്‍ ഭരണം നിലനിർത്തുമെന്ന് മഹായുതി നേതാക്കളും അവകാശപ്പെടുന്നു.
ജാർഖണ്ഡില്‍ രണ്ടാം ഘട്ടം
ജാർഖണ്ഡില്‍ രണ്ടാം ഘട്ടത്തില്‍ 38 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13നാിരുന്നു. 55 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പെടെ ആകെ 528 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രിയും ജെ എം എം നേതാവുമായ ഹേമന്ത് സോറന്‍, ഭാര്യ കൽപ്പന സോറൻ, പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി തുടങ്ങിയവർ ജനവിധി തേടുന്നത് രണ്ടാം ഘട്ടത്തിലാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളില്‍ കഴിഞ്ഞ തവണ ജെ എം എം 30 സീറ്റുകളും ബി ജെ പി 25 സീറ്റുകളുമാണ് നേടിയത്. 2014 ല്‍ മേഖലയില്‍ 37 സീറ്റുകളും വിജയിച്ചത് ബി ജെ പിയായിരുന്നു.












Click it and Unblock the Notifications