'മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഉത്തര്‍പ്രദേശിലും ബീഹാറിലും ആവര്‍ത്തിക്കും': രാംദാസ് അത്തവാലെ
ഡല്‍ഹി: മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഉത്തര്‍പ്രദേശിലും ബീഹാറിലും ആവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ. നിതീഷ് കുമാര്‍ സര്‍ക്കാരില്‍ ചില ജെഡിയു എംഎല്‍എമാര്‍ അതൃപ്തരാണെന്നും മഹാരാഷ്ട്രയിലേതിന് സമാനമായ സാഹചര്യം ഉടനെ തന്നെ ബീഹാറിലുമുണ്ടാകുമെന്നും അത്തവാലെ എഎന്‍ഐയോട് പ്രതികരിച്ചു.
''ഉത്തര്‍പ്രദേശില്‍ ജയന്ത് ചൗധരി നിലവില്‍ സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവുമായി നല്ല ബന്ധത്തിലല്ല. ജയന്ത് ചൗധരി എന്‍ഡിഎയില്‍ ചേരാന്‍ സാധ്യതയുണ്ട്. എസ് പി എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം'', അത്തവാലെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തവാലെയുടെ പ്രതികരണം. മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപി-ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ശരദ് പവാറിന്റെ അനന്തരവന്‍ കൂടിയായ അജിത് പവാര്‍. മാത്രമല്ല ബിജെപി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി പവാര്‍ സത്യപ്രതിജ്ഞയും ചെയ്തു.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ അജിത് പവാറിന്റെ ഈ നീക്കം പ്രതിപക്ഷത്തെയാകെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ നടക്കുക കൂടി ചെയ്യുന്നതിനിടെയാണ് അജിത് പവാറിന്റെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്.












Click it and Unblock the Notifications