കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാജനകം;സ്വകാര്യ ഡോക്ടര്‍മാരോട് അടിയന്തിര സേവനത്തിനെത്താന്‍ നിര്‍ദേശം

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെയാണ് നിലനില്‍ക്കുന്നത്. അതിനിടയിലും മഹാരാഷ്ട്രയിലെ സ്ഥിതി അനുദിനം ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇന്നലെ മാത്രം 1233 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ നിരക്കാണിത്.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16758 ആയി. ഇന്നലെ മാത്രം സംസ്ഥാനത്ത് 34 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരേയും കൊറോണ ബാധിച്ച് 651 പേരാണ് മരണപ്പെട്ടത്.

maharashtra

മഹാരാഷ്ടയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മുംബൈയിലാണ്. ഇവിടെ പതിനായിരത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഒറ്റ ദിവസം കൊണ്ട് 769 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 10714 ആയിരിക്കുകയാണ്.

മുംബൈയില്‍ 57 ദിവസം കൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം 10000 ലേക്ക് എത്തിയത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ 63.93 ശതമാനവും രാജ്യത്തെ മൊത്തം രോഗികളുടെ 19.20 ശതമാനവുമാണിത്. സംസ്ഥാനത്ത് കൊറോണ രോഗികള്‍ വര്‍ധിച്ചു വരുന്നതിനാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരോടും അടിയന്തിര സേവനത്തിനെത്തി ചേരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സ്വകാര്യ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന 25000 ഡോക്ടര്‍മാരോടാണ് സേവനത്തിനെത്തി ചേരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 55 വയസിന് മുകളിലുള്ള ഡോക്ടര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മതിയായ പ്രതിഫലവും നല്‍കുമെന്ന് ഡയറക്ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത് 10 ദിവസത്തെ ഇരട്ടിപ്പിക്കാന്‍ നിരക്ക് അനുസരിച്ച് മെയ് പകുതിയോടെ മുംബൈയില്‍ മാത്രം 29000 പേര്‍ക്കും മെയ് അവസാനത്തോടെ 75000 പേര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കാമെന്നാണ്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ക്ലിനിക്കുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി താല്‍ക്കാലിക ഐസൊലേഷന്‍-ക്വാറന്റൈന്‍ സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത്തരത്തില്‍ ഡ്യൂട്ടിക്ക് എത്താതിരിക്കുന്നത് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി കണക്കാക്കുമെന്നും എപിഡെമിക് ഡിസീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് നടപടിയെക്കുമെന്നും ഡിഎംഇആര്‍ ഡയറക്ടര്‍ ഒപ്പ് വെച്ച നോട്ടീസില്‍ സൂചിപ്പിക്കുന്നു.

English summary
Maharashtra on Wednesday Recorded 1233 New Coronavirus Positive Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X