കരുത്ത് തെളിയിച്ച് അജിത് പവാർ, വിളിച്ചപ്പോൾ വന്നത് 32 എംഎൽഎമാർ, ദുർബലമായി ശരദ് പവാർ ക്യാമ്പ്
മുംബൈ: മഹാരാഷ്ട്രയില്‍ ശക്തി പ്രകടനവുമായി എന്‍സിപിയിലെ അജിത് പവാര്‍ പക്ഷം. അജിത് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് എത്തിയത് 32 എംഎല്‍എമാരാണ്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് സംസ്ഥാനത്ത് ഉളളത്. മാത്രമല്ല 8 എംഎല്‍സിമാരില്‍ 5 പേരും അജിത് പവാറിനൊപ്പമാണ്. മുംബൈയിലാണ് അജിത് പവാര്‍ യോഗം വിളിച്ചത്.
അതേസമയം മറുപക്ഷത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനൊപ്പമുളളത് 18 എംഎല്‍എമാര്‍ മാത്രമാണ്. 4 എംഎല്‍എമാര്‍ ഏത് പക്ഷത്താണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ഉറപ്പിക്കാനുളള അംഗബലം ഇപ്പോഴും അജിത് പവാര്‍ പക്ഷത്തിനില്ല. അയോഗ്യത ഒഴിവാക്കണമെങ്കില്‍ അജിത് പക്ഷത്ത് 36 എംഎല്‍എമാര്‍ വേണമെന്ന് മഹാരാഷ്ട്ര നിയമസഭാ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ത് കല്‍സെ പറയുന്നു.

അജിത് പവാര്‍ പക്ഷത്തേക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ പാര്‍ട്ടികളെ ആകെ അമ്പരപ്പിച്ച് കൊണ്ട് അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി ബിജെപി ക്യാമ്പിലേക്ക് പോയത്. മാത്രമല്ല ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് ബിജെപി-ശിവസേന സഖ്യസര്‍ക്കാരിന്റെ ഭാഗവുമായി. പാര്‍ട്ടി വിട്ടെങ്കിലും ശരദ് പവാറിനെതിരെ ഇതുവരെ അജിത് പവാര്‍ രംഗത്ത് വന്നിരുന്നില്ല.
എന്നാല്‍ ഇന്ന് അമ്മാവന്‍ കൂടിയായ ശരദ് പവാറിനെ കടന്നാക്രമിക്കാനും അജിത് പവാര്‍ മടിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ''താങ്കള്‍ക്ക് 82-82 വയസ്സായില്ലേ, ഇനി ഇതൊക്കെ നിര്‍ത്തിക്കൂടേ എന്നാണ് അജിത് പവാറിന്റെ ചോദ്യം. നിങ്ങള്‍ക്ക് 82-83 വയസ്സായിരിക്കുന്നു. ബിജെപിയില്‍ നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കും. എല്‍കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടെയും ഉദാഹരണങ്ങള്‍ നോക്കൂ''.
''നിങ്ങള്‍ നൂറ് വയസ്സ് വരെ ജീവിക്കും. എന്നാല്‍ എല്ലാത്തിനും ഒരു പരിധിയുണ്ട്. എല്ലാവര്‍ക്കും അവരുടേതായ ഒരു ഇന്നിംഗ്‌സ് ഉണ്ട്. 25 മുതല്‍ 75 വരെയുളള കാലമാണ് ഏറ്റവും പ്രവര്‍ത്തനനിരതമായ കാലം. നിങ്ങള്‍ക്ക് 83 വയസ്സായി. നിര്‍ത്താനുളള ഉദ്ദേശമില്ലേ. ഞങ്ങളെ അനുഗ്രഹിക്കൂ, ഞങ്ങള്‍ നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കാം'', അജിത് പവാര്‍ പറഞ്ഞു.
മാത്രമല്ല മുഖ്യമന്ത്രിയാകാനുളള തന്റെ ആഗ്രഹത്തെ കുറിച്ചും അജിത് പവാര്‍ തുറന്ന് പറഞ്ഞു. എന്നെങ്കിലുമൊരുനാള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് അജിത് പവാര്‍ പറഞ്ഞത്. അതിനിടെ ശരത് പവാറിന് എതിരെ ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി മകളും എംപിയുമായ സുപ്രിയ സുലെ രംഗത്ത് വന്നിട്ടുണ്ട്. രത്തന്‍ ടാറ്റയ്ക്ക് 86ും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ സൈറസ് പൂനവാലയ്ക്ക് 84ും അമിതാഭ് ബച്ചന് 82ും വയസ്സായി. ഞങ്ങനെ ബഹുമാനിക്കേണ്ട, പക്ഷേ അച്ഛനോട് അത് വേണ്ട, സുപ്രിയ സുലെ പറഞ്ഞു.












Click it and Unblock the Notifications