കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്; വിവാദങ്ങള്‍ക്കിടെ ബിജെപി എംപി എന്‍സിപിയിലേക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ വിവാദം കത്തിനില്‍ക്കുന്നതിനിടെ ബിജെപി എംപി എന്‍സിപിയിലേക്ക് എന്ന് റിപ്പോര്‍ട്ട്. ബിജെപി എംപി സഞ്ജയ് കകാഡെയാണ് തങ്ങളുട പാര്‍ട്ടിയില്‍ ചേരുകയെന്ന് എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹദ് പറഞ്ഞു. സഞ്ജയ് കകാഡെ ഞായറാഴ്ച രാവിലെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തിയിരുന്നു.

Sanj

ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ജിതേന്ദ്ര ഇങ്ങനെ പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി എംഎല്‍എമാരെ വരുതിയിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കവെയാണ് സഞ്ജയ് കകാഡെ, പവാറിന്റെ വസതിയില്‍ എത്തിയത്. പവാറിനെ സമ്മര്‍ദ്ദം ചെലുത്തി ബിജെപിക്കൊപ്പം ചേര്‍ക്കുകയാണോ ലക്ഷ്യമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

അര മണിക്കൂറോളം പവാറിന്റെ വസതിയില്‍ തങ്ങിയ അദ്ദേഹം തിരിച്ചുപോയി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്തില്ലെന്നും വ്യക്തിപരമായ കാര്യങ്ങളാണ് സംസാരിച്ചതെന്നുമാണ് കകാഡെ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹദ് അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചിപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയം വീണ്ടും ദേശീയതലത്തില്‍ ചര്‍ച്ചയാകുകയാണ്.

ദില്ലിയിലേക്ക് പറക്കാനെത്തിയ എന്‍സിപി എംഎല്‍എയെ വളഞ്ഞിട്ടു പിടിച്ചു; മുംബൈയില്‍ നാടകീയ രംഗംദില്ലിയിലേക്ക് പറക്കാനെത്തിയ എന്‍സിപി എംഎല്‍എയെ വളഞ്ഞിട്ടു പിടിച്ചു; മുംബൈയില്‍ നാടകീയ രംഗം

തങ്ങള്‍ക്ക് 165 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേനാ നേതാക്കള്‍ പറയുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളുടെ നേതാക്കളും ആവര്‍ത്തിക്കുന്നു. ബിജെപി നടത്തിയ നീക്കത്തിനെതിരെ സുപ്രീംകോടതിയില്‍ മൂന്ന് പാര്‍ട്ടികളും ഹര്‍ജിയുമായി എത്തിയിട്ടുണ്ട്. കോടതിയുടെ തീരുമാനം ഇനി നിര്‍ണായകമാകും.

English summary
Maharashtra Politics: BJP MP Sanjay Kakade is joining NCP, says Jitendra Awhad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X