കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കള്‍ ശരദ് പവാറിന്റെ വീട്ടില്‍; മഹാരാഷ്ട്രയില്‍ വീണ്ടും അഭ്യൂഹങ്ങള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്ന് സൂചന. ബിജെപി നേതാക്കള്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ എത്തി. ബിജെപി എംപി സഞ്ജയ് കകാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പവാറിന്റെ മുംബൈയിലെ സില്‍വര്‍ ഓക്കിലുള്ള വസതിയില്‍ എത്തിയത്. എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് ഛഗ്ഗന്‍ ബുജ്ബാലും ഇവിടെയെത്തിയിട്ടുണ്ട്.

Image

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ശനിയാഴ്ച രാവിലെ ദേവേന്ദ്ര ഫട്‌നാവിസ് ധൈര്യപൂര്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശരദ് പവാറിന്റെ സഹോദരീ പുത്രനായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.. ഇദ്ദേഹത്തിനും ശരദ് പവാറിനുമെതിരെ അഴിമതി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ അന്വേഷണം പുരോഗമിക്കവെയാണ് രാഷ്ട്രീയ സമവാക്യങ്ങള്‍ ഇനിയും മാറിയേക്കുമെന്ന് അഭ്യൂഹം പരക്കുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയംകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രന്‍ അടി; കരുതിവച്ച് ബിജെപി, ഇരുട്ടി വെളുത്തപ്പോള്‍ മാറിയ രാഷ്ട്രീയം

കോടികളുടെ കള്ളപ്പണക്കേസും അഴിമതി ആരോപണവും നേരിടുന്ന വ്യക്തിയാണ് അജിത് പവാര്‍. ശിക്ഷിക്കപ്പെട്ടാല്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജിത് പവാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. അജിത് പവാര്‍ ബിജെപിക്കൊപ്പം ചേരാനുള്ള കാരണവും ഇതുതന്നെയാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

ഇതിനിടെയാണ് ശരദ് പവാറിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ബിജെപി നേതാക്കള്‍ എത്തിയിരിക്കുന്നത്. എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണിത്. നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അജിത് പവാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Maharashtra Politics: BJP MP Sanjay Kakade reaches Sharad Pawar's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X