കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാ ദുരന്തമായി മഹാരാഷ്ട്ര ബിജെപി; അജിത് പവാറിന് പിന്നാലെ ഫട്‌നാവിസും രാജിവച്ചു, ഉദ്ധവ് മുഖ്യമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
Devendra fadnavis resigns as maharashtra chief minister | Oneindia Malayalam

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവച്ചു. ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചതിന് പിന്നാലെ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചത്. ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടായത്.

തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വാക്കു കൊടുത്തിട്ടില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ജയിച്ച ശേഷം ശിവസേന വിലപേശല്‍ നടത്തി. അവര്‍ സഖ്യം വിടുകയും ചെയ്തു. എന്നിട്ടും ശിവസേനയ്ക്ക് വേണ്ടി ബിജെപി കാത്തിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു....

 ശിവസേനയുടെ നീക്കം വിജയിച്ചില്ല

ശിവസേനയുടെ നീക്കം വിജയിച്ചില്ല

സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം വിജയിച്ചില്ല. അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ സമയം നല്‍കി. പക്ഷേ അവര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കി രംഗത്തുവന്നത്. അപ്പോഴാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചതെന്നും ഫട്‌നാവിസ് വിശദീകരിച്ചു.

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസം

സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് ഫട്‌നാവിസ് രാജിവച്ചിരിക്കുന്നത്. വിശ്വാസ വോട്ട് നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് രാജി. ശിവസേന ചതിച്ചുവെന്നാണ് ഫട്‌നാവിസ് പറയുന്നത്. അനാവശ്യമായ കാര്യങ്ങളാണ് അവര്‍ തിരഞ്ഞെടുപ്പിന് ശേഷം ഉന്നയിച്ചതെന്നും ഫട്‌നാവിസ് കുറ്റപ്പെടുത്തി.

അജിത് പവാര്‍ എന്‍സിപിയിലേക്ക്

അജിത് പവാര്‍ എന്‍സിപിയിലേക്ക്

അജിത് പവാറിന്റെ രാജി സംബന്ധിച്ചും ഫട്‌നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി രാജിവച്ചിരിക്കുന്നു. താനും രാജിവയ്ക്കുകയാണെന്നും ഫട്‌നാവിസ് വ്യക്തമാക്കി. ഇനി മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ എത്തുമെന്ന് ഉറപ്പായി. അജിത് പവാര്‍ എന്‍സിപിയിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തങ്ങള്‍ക്ക് മതിയായ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവര്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ട് കത്ത് നല്‍കി. ഫട്‌നാവിസ് രാജിവച്ച പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പായി.

സുപ്രീംകോടതി ഉത്തരവോടെ

സുപ്രീംകോടതി ഉത്തരവോടെ

ബുധനാഴ്ച ഫട്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസം തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും കീഴ്‌മേല്‍ മറിഞ്ഞത്. അജിത് പവാറിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം എന്‍സിപി ഊര്‍ജിതമാക്കി. പവാര്‍ കുടുംബം ഒന്നടങ്കം ആവശ്യപ്പെട്ടതോടെ അജിത് പവാര്‍ ബിജെപിയുമായി അകന്നു.

അജിത് കുമാര്‍ രാജി പ്രഖ്യാപിച്ചു

അജിത് കുമാര്‍ രാജി പ്രഖ്യാപിച്ചു

തനിക്ക് മേലുള്ള സമ്മര്‍ദ്ദം വിശദീകരിക്കാന്‍ അജിത് പവാര്‍ മുഖ്യമന്ത്രി ഫട്‌നാവിസിനെ കണ്ടു. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ സാധിക്കാത്ത കാര്യവും അദ്ദേഹം ബോധ്യപ്പെടുത്തിയെന്നാണ് വിവരം. ഭൂരിപക്ഷം നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ അജിത് പവാര്‍ രാജിവയ്ക്കുകയായിരുന്നു.

ഫട്‌നാവിസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍

ഫട്‌നാവിസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍

അജിത് പവാര്‍ രാജിപ്രഖ്യാപിച്ചതിന് പിന്നാലെ ഫട്‌നാവിസ് രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ വന്നു. 3.30ന് വാര്‍ത്താസമ്മേളനം വിളിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുണ്ടായ സാഹചര്യവും ശിവസേനയുടെ നിലപാടും അദ്ദേഹം വിശദീകരിച്ചു. പിന്നീടാണ് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജി പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ചത്.

മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍

മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍

മുഖ്യമന്ത്രി പദത്തില്‍ 80 മണിക്കൂര്‍ മാത്രമാണ് ഫട്‌നാവിസിന് ഇരിക്കാന്‍ സാധിച്ചത്. രാജിവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ എന്നിവര്‍ ഫട്‌നാവിസിനോട് നിര്‍ദേശിച്ചു. തുടര്‍ന്നായിരുന്നു രാജി.

English summary
Maharashtra Politics: Devendra Fadnavis Press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X