Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേനയുടെ മതേതര കൂട്ടുകെട്ടില്‍ അതൃപ്തി; ഓട്ടോ ഡ്രൈവറില്‍ നിന്ന് കിംഗ് മേക്കറാകുന്ന ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയം പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങി കൊണ്ടിരിക്കുകയാണ്. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ കൊളുത്തുവിട്ട വിമതാഗ്നി ഉദ്ധവ് സര്‍ക്കാരിനെ എരിയിച്ച് തുടങ്ങിയിരിക്കുന്നു. ബി ജെ പി അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വേണ്ടി തീവ്ര ഹിന്ദുത്വ നിലപാട് പിന്തുടരുന്ന ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസും എന്‍ സി പിയും സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ്.

ഇത്രയും കലാപം കൊളുത്തി വിട്ട ഏകനാഥ് ഷിന്‍ഡെ ആരാണ്? ശിവസേനയില്‍ അദ്ദേഹത്തിന് എന്താണ് റോള്‍ എന്ന് പരിശോധിക്കാം. താക്കറെ കുടുംബത്തിന്റെ അധികാര ഗോപുരമായ ശിവസേനയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവാണ് ഏകനാഥ് ഷിന്‍ഡെ. താനെയിലെ ഓട്ടോ ഡ്രൈവറായ സാധാരണ ശിവസൈനികില്‍ നിന്ന് ഇന്ന് മഹാരാഷ്ട്ര രാഷ്ട്രീയം ചൂണ്ടുവിരലില്‍ നിര്‍ത്തിയിരിക്കുന്ന ഏകനാഥ് ഷിന്‍ഡെയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു.

1

ഹിന്ദുത്വത്തിന്റെ തീവ്രമായ പതാക വാഹകന്‍ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി നേതാക്കള്‍ തീവ്ര വലത് സംഘടനകളിലുണ്ട്. ശിവസേനയില്‍ അത്തരം നിലപാട് വിളിച്ച് പറയാന്‍ യാതൊരു മടിയുമില്ലാത്ത നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. 2019 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബി ജെ പിയുമായി തെറ്റിപിരിഞ്ഞതില്‍ ഏക്‌നാഥ് ഷിന്‍ഡെ അസ്വസ്ഥനായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

2

ഏകനാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭയിലെ സഭാ നേതാവ് സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ശിവസേന അദ്ദേഹത്തെ നീക്കിയിരുന്നു. എന്നാല്‍ താനും തന്റെ അനുയായികളും ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെയും അന്തരിച്ച സേനാ ഫയര്‍ബ്രാന്‍ഡ് ആനന്ദ് ദിഗെയുടെയും ആശയങ്ങള്‍ക്ക് എതിരായി പോകില്ലെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തിരുന്നു.

3

ഓട്ടോ ഡ്രൈവറായിരുന്ന ഷിന്‍ഡെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1980-കളില്‍ താനെയിലെ ഒരു ശാഖയുടെ തലവനായ ഒരു ശിവസൈനികനായിരുന്നു ഷിന്‍ഡെ. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംഗമായ ഷിന്‍ഡെ പതിയെ രാഷ്ട്രീയ വളര്‍ച്ച ആരംഭിക്കുകയായിരുന്നു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ രണ്ട് തവണ സേവനമനുഷ്ഠിച്ച ഷിന്‍ഡെ മൂന്ന് വര്‍ഷമായി സിവില്‍ ഏജന്‍സി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമാണ്.

4

2004-ല്‍ ആദ്യമായി എം എല്‍ എ ആയി. 2004 മുതല്‍, അദ്ദേഹം തുടര്‍ച്ചയായി നാല് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു, അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള സേനാംഗമാണ്. മുംബൈയിലെ ഉപഗ്രഹ നഗരവും പാര്‍ട്ടിയുടെ ശക്തികേന്ദ്രവുമായ താനെയില്‍ സേനയുടെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. 2014ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

5

പിന്നീട് ശിവസേനയും ബി ജെ പിയും ഒന്നിച്ചപ്പോള്‍ അദ്ദേഹം മന്ത്രിയായി. 2019 ജനുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച എക്സ്പ്രസ് വേ, അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഷിന്‍ഡെയുടെ കീഴില്‍ വന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (എം എസ് ആര്‍ ഡി സി) വികസിപ്പിച്ചത്. ബിജെപിക്കൊപ്പം പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയെച്ചൊല്ലി സേനയില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വൃത്തം പറയുന്നു.

6

നാഗ്പൂര്‍, വാര്‍ധ, അമരാവതി, വാഷിം, ബുല്‍ധാന, ഔറംഗബാദ്, ജല്‍ന, അഹമ്മദ്നഗര്‍, നാസിക്, താനെ തുടങ്ങിയ 10 ജില്ലകളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ്വേയുടെ ഔദ്യോഗിക നാമമായ 701 കിലോമീറ്റര്‍ ആറുവരിപ്പാത ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗിനെച്ചൊല്ലി കഴിഞ്ഞ മാസം ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

7

ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള ഉദ്ധവിന്റെ തീരുമാനത്തില്‍ ഷിന്‍ഡെയും തൃപ്തനല്ലെന്ന് സേന വൃത്തങ്ങള്‍ പറഞ്ഞു. 'അദ്ദേഹം ബാല്‍ താക്കറെയുടെ കാലത്തെ ഒരു പഴയ സൈനികനാണ്. എംവിഎ സര്‍ക്കാരില്‍ മന്ത്രിയായെങ്കിലും സെക്യുലര്‍ പാര്‍ട്ടികളുമായുള്ള സേനയുടെ കൂട്ടുകെട്ടില്‍ അദ്ദേഹം സന്തുഷ്ടനല്ല, ''മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.പഴയ സഖ്യകക്ഷിയായ ബി ജെ പിയുമായി അകന്നു എന്നതിനേക്കാള്‍ മതേതര കക്ഷികളുമായുണ്ടാക്കിയ കൂട്ടുകെട്ടാണ് ഷിന്‍ഡെയുടെ അതൃപ്തി വര്‍ധിപ്പിച്ചത്.

8

കൂടാതെ ശിവസേനയില്‍ ഉദ്ധവ് താക്കറെയുടെ പിന്‍ഗാമിയായി ആദിത്യ താക്കറെയെ പ്രതിഷ്ഠിക്കാനുള്ള നീക്കവും ഷിന്‍ഡെയില്‍ നിരാശയുണ്ടാക്കി. ഫെബ്രുവരി 9 നാണ് ഷിന്‍ഡെയ്ക്ക് 58 വയസ് തികഞ്ഞത്. ഈ സമയം താനെയില്‍ ചിലയിടത്ത് ഭാവി മുഖ്യമന്ത്രി എന്ന് പറഞ്ഞ് ഷിന്‍ഡെയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും താനെയിലെ ശിവസൈനികര്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+