ഉദ്ധവിന്റെ വീഴ്ചയ്ക്ക് പിന്നില്‍ ഈ സ്വഭാവം; തുറന്ന് പറഞ്ഞ് ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിശ്വാസം നേടുക എന്നതാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് എന്‍ സി പി തലവന്‍ ശരദ് പവാര്‍. ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
Recommended Video
തന്നെ ഉപമുഖ്യമന്ത്രിയാക്കിയാക്കി മാറ്റി നിര്‍ത്തിയതില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് അസന്തുഷ്ടനാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മേധാവികളുടെ സമ്മര്‍ദം മൂലമാണ് ആ സ്ഥാനം സ്വീകരിക്കാന്‍ നിര്‍ബന്ധിതനായത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഉദ്ധവ് താക്കറെ ഏകനാഥ് ഷിന്‍ഡെയെ അമിതമായി ആശ്രയിക്കുന്നതാണ് ശിവസേന നേരിടുന്ന നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിലെ ഒരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതാണോ വശ്യമായ സൗന്ദര്യം? സാരിയില്‍ കിടു ലുക്കുമായി ഷാലിന്‍

'ഉദ്ധവ് താക്കറെയുടെ പ്രവര്‍ത്തന ശൈലി എന്ന് പറയുന്നത് ആരെയെങ്കിലുമൊക്കെ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പൂര്‍ണ്ണമായ സ്വയംഭരണാധികാരം നല്‍കുന്ന തരത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ടിയുടെ നിയമനിര്‍മ്മാണ വിഭാഗത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹം ഏകനാഥ് ഷിന്‍ഡെയെ ഏല്‍പ്പിച്ചതായി നാം കണ്ടു,' ശരദ് പവാര്‍ പറഞ്ഞു.

അദ്ദേഹത്തിന് നേതൃത്വം കൈമാറി. എന്നാല്‍ ഇത് തന്നെയാണോ ഇപ്പോള്‍ സംഭവിച്ചതിന് പിന്നിലെ എല്ലാത്തിന്റേയും കാരണ എന്ന് എനിക്കറിയില്ല, ശരദ് പവാര്‍ പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതില്‍ ആശ്ചര്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പ്രവര്‍ത്തിച്ച ഒരാളെ ഉപമുഖ്യമന്ത്രിയാക്കി. ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ ഓര്‍ഡര്‍ വന്നാല്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

ഒരിക്കല്‍ എന്ത് വിലകൊടുത്തും അധികാരം ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും, അതാണ് ഫഡ്നാവിസ് ഇന്ന് കണ്ടത്,' അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയായതിന് ഏക്‌നാഥ് ഷിന്‍ഡെയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 40-ലധികം എം എല്‍ എമാര്‍ ശിവസേന വിട്ടുവെന്ന് ഉറപ്പാക്കുന്നതില്‍ ഏക്‌നാഥ് ഷിന്‍ഡെ വിജയിച്ചതായി ശരദ് പവാര്‍ പറഞ്ഞു.

നിലവിലെ ഭരണസംവിധാനത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട് എന്നും മറ്റ് പാര്‍ട്ടികള്‍ ഈ യാഥാര്‍ത്ഥ്യം ഭംഗിയായി അംഗീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാനും സമ്മര്‍ദ്ദം ചെലുത്താനും ബി ജെ പി ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പവാര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്ത് സത്യവാങ്മൂലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായനികുതി വകുപ്പില്‍ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2004, 2009, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2020ലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഞാന്‍ കാണിച്ച സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചിട്ടുണ്ട് പവാര്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി തന്റെ പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കുകയും ഗവര്‍ണറുടെ ഓഫീസിന്റെ യശസ്സ് പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസും എന്‍ സി പിയും ശിവസേനയും രംഗത്തെത്തി. ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുമെന്ന് തനിക്കറിയാമായിരുന്നു എന്നും അതിനാലാണ് ഇത്രയധികം എം എല്‍ എമാര്‍ സൂററ്റിലേക്കും ഗുവാഹത്തിയിലേക്കും ഓടിപ്പോയത് എന്നും ശിവസേന എം പി സഞ്ജയ് റാവത്ത് പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അനുകൂലമായി ബി ജെ പി നീങ്ങുമെന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. ഷിന്‍ഡെ മുഖ്യമന്ത്രിയാകുക എന്നതിനര്‍ത്ഥം സേനയെ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബി ജെ പി നീങ്ങുകയാണെന്നാണ് ലോന്ദെ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications