കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് പവാറിന് മനംമാറ്റമോ? നല്ല വാര്‍ത്ത ഉടനെ എന്ന് എന്‍സിപി, വിധിക്ക് ശേഷം ഫട്‌നാവിസുമായി ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ വേറിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുവെന്ന് സൂചന. എന്‍സിപി നേതാക്കള്‍ വിമത നേതാവ് അജിത് പവാറുമായി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കാണാന്‍ പോയി. അധികം വൈകാതെ നല്ല വാര്‍ത്ത കേള്‍ക്കാമെന്ന് എന്‍സിപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അജിത് പവാര്‍ ബിജെപിക്കൊപ്പം നിന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സമവാക്യം കുഴഞ്ഞുമറിഞ്ഞത്. ഞായറാഴ്ച മുതല്‍ ഇദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ എന്‍സിപി നേതൃത്വം ശ്രമിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം വരില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയെങ്കിലും അദ്ദേഹം അധികാരമേല്‍ക്കാത്തതിന് കാരണം അജ്ഞാതമാണ്...

എന്‍സിപിയുടെ ശ്രമം

എന്‍സിപിയുടെ ശ്രമം

എന്‍സിപി നേതാക്കള്‍ ഞായറാഴ്ച മുതല്‍ അജിത് പവാറുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം നവാബ് മാലികും ഛഗന്‍ ബുജ്ബലുമെല്ലാം ചര്‍ച്ച നടത്തിയെങ്കിലും ശുഭ സൂചന അജിത് പവാര്‍ നല്‍കിയില്ല എന്നാണ് പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ ഇന്ന് നല്‍കിയ പ്രതികരണം മറിച്ചാണ്.

നല്ല വാര്‍ത്ത ഉടന്‍

നല്ല വാര്‍ത്ത ഉടന്‍

അജിത് പവാറിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എന്‍സിപി അറിയിച്ചു. ഇന്നും അദ്ദേഹവുമായി ചര്‍ച്ച നത്തി. നല്ല വാര്‍ത്ത ഉടന്‍ നിങ്ങള്‍ക്ക് കേള്‍ക്കാമെന്നാണ് എന്‍സിപി നേതാക്കളുടെ പ്രതികരണം. അതിനിടെ, സുപ്രീംകോടതി ഉത്തരവ് അജിത് പവാറിന് ആശങ്കയുണ്ടാക്കിയെന്നാണ് വിവരം.

ഫട്‌നാവിസ് രാജിവയ്ക്കണം

ഫട്‌നാവിസ് രാജിവയ്ക്കണം

സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ അജിത് പവാര്‍ മുഖ്യമന്ത്രി ഫട്‌നാവിസിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി. ഫട്‌നാവിസ് രാജിവയ്ക്കണമെന്ന് ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തികയ്ക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

ഗെയിം കഴിഞ്ഞു

ഗെയിം കഴിഞ്ഞു

അജിത് പവാറുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ സോഫിടെല്‍ ഹോട്ടലില്‍ എത്തി. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശരദ് പവാറും നവാബ് മാലികും ഹോട്ടലില്‍ വന്നിട്ടുണ്ട്. ഗെയിം കഴിഞ്ഞെന്നും ഇനി രാജിവയ്ക്കണമെന്നും എന്‍സിപി നേതൃത്വം അജിത് പവാറിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

അധികാരമേല്‍ക്കാതെ അജിത് പവാര്‍

അധികാരമേല്‍ക്കാതെ അജിത് പവാര്‍

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഫട്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചൊല്ലിയത്. മുഖ്യമന്ത്രി ഫട്‌നാവിസ് തിങ്കളാഴ്ച ഓഫീസിലെത്തി അധികാരമേറ്റു. എന്നാല്‍ അജിത് പവാര്‍ ഇതുവരെ അധികാരമേറ്റിട്ടില്ല. ഇതും സംശയത്തിന് ഇടനല്‍കുന്നു. എന്‍സിപി അദ്ദേഹത്തെ പുറത്താക്കിയിട്ടുമില്ല.

പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്

English summary
Maharashtra Politics: Trying to convince Ajit Pawar to return, good news soon, Says NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X