കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്? ബിജെപിക്ക് വീണ്ടും തിരിച്ചടി,ഗവര്‍ണര്‍ക്ക് മുമ്പില്‍ 6 പേര്

Google Oneindia Malayalam News

മുംബൈ: വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം വേണമെന്ന ബിജെപി ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രോട്ടെം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്ന് സൂചന. പ്രോട്ടെം സ്പീക്കറെ ഗവര്‍ണര്‍ തീരുമാനിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറിയേറ്റ് ആറ് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത്. ഇതില്‍ നിന്നായിരിക്കും തിരഞ്ഞെടുക്കുക.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് പ്രോട്ടെം സ്പീക്കറാകുക. കോണ്‍ഗ്രസ് നേതാവ് ആകുമോ പ്രോട്ടെം സ്പീക്കര്‍ എന്നതാണ് പുതിയ ചര്‍ച്ച. ഏറ്റവും കൂടുതല്‍ കാലം സഭയിലുണ്ടായിരുന്ന വ്യക്തി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട് ആണ്. ഇദ്ദേഹത്തിന്റെ പേരും പട്ടികയിലുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം മതി വിശ്വാസ വോട്ട് എന്ന ബിജെപി വാദവും കോടതി തള്ളിയിട്ടുണ്ട്...

 ബിജെപി വാദം കോടതി തള്ളി

ബിജെപി വാദം കോടതി തള്ളി

ആദ്യം സ്പീക്കറെ തിരഞ്ഞെടുക്കുക. സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുക എന്നതായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം സുപ്രീംകോടതി അംഗീകരിച്ചില്ല. പകരം പ്രോട്ടെം സ്പീക്കറുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ എന്നാണ് കോടതി വിധിച്ചത്.

Recommended Video

cmsvideo
Supreme Court orders Floor Test in the Maharashtra | Oneindia Malayalam
പ്രോട്ടെം സ്പീക്കറുടെ ചുമതല

പ്രോട്ടെം സ്പീക്കറുടെ ചുമതല

പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ, വിശ്വാസ വോട്ടെടുപ്പ് എന്നിവ മാത്രമാകും പ്രോട്ടെം സ്പീക്കറുടെ ചുമതല. ഇത് കഴിഞ്ഞാല്‍ സ്പീക്കറെ തിരഞ്ഞെടുക്കും. പ്രോട്ടെം സ്പീക്കര്‍ വഴിമാറിക്കൊടുക്കുകയും ചെയ്യും. അതേസമയം, വിശ്വാസ വോട്ടെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എത്തരുതെന്നാണ് ബിജെപിയുടെ നിലപാട്.

 ബാലാസാഹിബ് തൊറാട്ട്

ബാലാസാഹിബ് തൊറാട്ട്

സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയിരുന്ന വ്യക്തി കോണ്‍ഗ്രസ് നേതാവ് ബാലാസാഹിബ് തൊറാട്ട് ആണ്. അദ്ദേഹം അഹമ്മദ് നഗറില്‍ നിന്ന് എട്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരെല്ലാം ഇതിന് താഴെയാണ്. അങ്ങനെ നോക്കുമ്പോള്‍ തൊറാട്ട് ആകുമോ പ്രോട്ടെം സ്പീക്കര്‍ എന്നതാണ് ചോദ്യം.

നിര്‍ണായകം ഗവര്‍ണറുടെ തീരുമാനം

നിര്‍ണായകം ഗവര്‍ണറുടെ തീരുമാനം

അതേസമയം, സഭയിലെ പ്രായം കൂടിയ വ്യക്തിയെ പ്രോട്ടെം സ്പീക്കറാക്കും എന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നിര്‍ണായകം ഗവര്‍ണറുടെ തീരുമാനമാണ്. അദ്ദേഹത്തിന് നിയമസഭാ സെക്രട്ടറിയേറ്റ് ആറ് പേരുടെ പട്ടിക കൈമാറി. അതില്‍ തൊറാട്ടിനെ കൂടാതെ മൂന്ന് ബിജെപി അംഗങ്ങളുടെ പേരുമുണ്ട്.

 പട്ടികയിലുള്ളവര്‍

പട്ടികയിലുള്ളവര്‍

ബിജെപി അംഗങ്ങളായ രാധാകൃഷ്ണ വിഖെ പാട്ടീല്‍, കാളിദാസ് കൊളംബ്കര്‍, ബാബന്‍ റാവു ഭികാജി പച്ച്പുതെ, കോണ്‍ഗ്രസ് അംഗം കെസി പദ്വി, എന്‍സിപി അംഗം ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരാണ് തൊറാട്ടിന് പുറമെ പട്ടികയിലുള്ളത്. ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ത്രികക്ഷി സഖ്യത്തിന് പ്രതീക്ഷയില്ല.

 കര്‍ണാടകയില്‍ നടന്നത് മറിച്ച്

കര്‍ണാടകയില്‍ നടന്നത് മറിച്ച്

കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ ബിജെപി നേതാവിനെയാണ് പ്രോട്ടെം സ്പീക്കറായി ഗവര്‍ണര്‍ തിരഞ്ഞെടുത്തത്. കര്‍ണാടക നിയമസഭയില്‍ മുതിര്‍ന്ന അംഗം കോണ്‍ഗ്രസിന്റെ ആര്‍വി ദേശ്പാണ്ഡെ ആയിരുന്നു. പക്ഷേ ഗവര്‍ണര്‍ വാജുഭായ് വാല തിരഞ്ഞെടുത്തത് ബിജെപി നേതാവ് കെജി ബൊപ്പയ്യയെ. ഈ സാധ്യത മഹാരാഷ്ട്രയിലും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

കര്‍ണാടകയും മഹാരാഷ്ട്രയും

കര്‍ണാടകയും മഹാരാഷ്ട്രയും

കര്‍ണാടകയും മഹാരാഷ്ട്രയും തമ്മില്‍ ചില രാഷ്ട്രീയ സാമ്യതകളുണ്ട്. പ്രതിപക്ഷം ഒന്നിച്ച് ബിജെപിക്കെതിരെ അണിനിരന്നെങ്കിലും ബിജെപി നേതാവ് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോടതി വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെട്ടു. യെഡിയൂരപ്പ വീണു. അദ്ദേഹം രാജിവയ്ക്കുകയും കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

വീഴുമോ അതോ വാഴുമോ

വീഴുമോ അതോ വാഴുമോ

മഹാരാഷ്ട്രയില്‍ പ്രതിപക്ഷവും ശിവസേനയും ഒന്നിച്ചിരിക്കുന്നു. പക്ഷേ ബിജെപി നേതാവ് ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോടതി വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വീഴുമോ അതോ വാഴുമോ എന്ന് ബുധനാഴ്ച അറിയാം. വീണാല്‍ തൊട്ടടുത്ത നിമിഷം രാജി പ്രഖ്യാപിക്കും. അതേസമയം, ഭൂരപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് മുമ്പില്‍ ഇനിയും മണിക്കൂറുകള്‍ ഉണ്ട്.

കോടതി ഉത്തരവ് ഇങ്ങനെ

കോടതി ഉത്തരവ് ഇങ്ങനെ

വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി തീരുമാനം. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നും അത് അനുവദിക്കണമെന്നുമായിരുന്നു് ബിജെപിയുടെ വാദം. ഇക്കാര്യം സുപ്രീംകോടതി തള്ളി.

രഹസ്യബാലറ്റ് പാടില്ല

രഹസ്യബാലറ്റ് പാടില്ല

രഹസ്യബാലറ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എന്‍സിപിയും. വിധി സ്വാഗതം ചെയ്യുന്നുവെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളുടെ മഹാരാഷ്ട്ര വികാസ് അഗാധി വിജയം നേടുമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു.

 എന്‍സിപിയുടെ പ്രതികരണം

എന്‍സിപിയുടെ പ്രതികരണം

കോടതി വിധി വന്നിരിക്കുന്നു. സഖ്യത്തിന് മതിയായ അംഗങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന് ശക്തിപകരുന്ന വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് എല്ലാം വ്യക്തമാകുമെന്നാണ് കരുതുന്നത്. ബിജെപിയുടെ കളി കഴിഞ്ഞിരിക്കുന്നു- എന്‍സിപി നേതാവ് നവാബ് മാലിക് പ്രതികരിച്ചു.

English summary
Maharashtra Politics: Who will be Pro-Tem Speaker in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X