കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള എക്‌സ്പ്രസ് പാളം തെറ്റി ഏഴ്‌ മരണം

  • By Aswathi
Google Oneindia Malayalam News

മുംബൈ: നിസാമുദ്ദീന്‍- മംഗള എക്‌സപ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ്‌ പേര്‍ മരിച്ചു. അമ്പത് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവണ്ടിയുടെ ആറ്‌ ബോഗികളാണ് പാളം തെറ്റിയത്. മൂന്ന് ബോഗികള്‍ പാളത്തില്‍ നിന്ന് പൂര്‍ണമായും പുറത്തേക്ക് പോയെന്നാണ് വിവരം.

നിസ്സാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന തീവണ്ടി മഹാരാഷ്ട്രയിലെ നാസികിനും കല്യാണിനും ഇടയിലുള്ള ഇഗല്‍പുരി സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇരുപത്തിയഞ്ചില്‍ പരംപേര്‍ ട്രെയ്‌നിനുള്ളില്‍ കുടിങ്ങിയിട്ടുണ്ട്. പരിക്കേറ്റ പത്തുപേരുടെ നില അതീവഗുരുതരമാണ്. റെയ്ല്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നേത്യത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Deralied Train

എസ് 9, എസ് 10, എസ്11 എസി കോച്ചുകളായ ബി 1, ബി 2, ബി 3 എന്നിവയാണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാര്‍ ഉറക്കത്തിലായിരുന്നു. പാളത്തില്‍ വലിയ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. മുന്നൂറോളം പേര്‍ ഈ ബോഗികളില്‍ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.ട്രെയിനില്‍ നിരവധി മലയാളികളും ഉണ്ടായിരുന്നു. അതേസമയം മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

അപകടത്തെ തുടര്‍ന്ന് നാസിക്കില്‍ നിന്ന് മുംബൈയിലേക്കും കൊങ്കണിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.

English summary
Five people have been killed and 50 injured as Mangala Express got derailed near Ghoti in Maharshtra. At least 4 bogies have been derailed and 9 other bogies have been damaged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X