Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര: കൂറുമാറ്റം തടയാന്‍ അണിനിരത്തിയത് ഹോട്ടല്‍ തൊഴിലാളികളെ; ശിവസേനയുടെ തന്ത്രം ഇങ്ങനെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസനേ നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദാദറിലെ ശിവജി പാര്‍ക്കില്‍ വൈകീട്ട് 6.40 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉദ്ധവിനൊപ്പം എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ വീതം വ്യാഴാഴ്ച്ച തന്നെ ചുമതലയേല്‍ക്കും.

രാജ്യം ഇന്നേവരെ കാണാത്ത നാടകീയ സംഭവങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയുടെ മുഖമന്ത്രി പദത്തിലേക്ക് ഉദ്ധവ് താക്കറെ എത്തുമ്പോള്‍ ശിവസേനയ്ക്കത് അഭിമാന നിമിഷമാണ്. ബിജെപിയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതൃത്വം വരെ ഒറ്റക്കെട്ടായി അണിനിരന്ന് നേടിയെടുത്ത വിജയം കൂടിയാവുമ്പോള്‍ അതിന്‍റെ മാധുര്യം ഏറുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

ബിജെപി നീക്കം

ബിജെപി നീക്കം

തങ്ങളുമായി ഇടഞ്ഞ ശിവസേനയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം ബിജെപി സജീവമായി തന്നെ നടത്തിയിരുന്നു. ഇരുപതഞ്ചോലം ശിവസേന എംഎല്‍എമാരെ ബിജെപിയിലേക്ക് പോവുമെന്നായിരുന്നു അഭ്യൂഹം.

25 സേന എംഎല്‍എമാര്‍

25 സേന എംഎല്‍എമാര്‍

25 സേന എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സ്വതന്ത്ര എംഎല്‍എ രവി റാണയുടെ വെളിപ്പെടുത്തല്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയെ ബിജെപി രണ്ട് കഷ്ണമാക്കും. എംഎല്‍എമാര്‍ പിന്നാലെ തന്നെ ബിജെപിയിലെത്തും. ഇതോടെ ശിവസേന ഇല്ലാതെ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും റാണ അവകാശപ്പെട്ടു.

തൊഴിലാളികള്‍

തൊഴിലാളികള്‍

ഇതോടെ ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ശിവസേനയും ശക്തമാക്കി. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുകയും അവര്‍ക്ക് സംരക്ഷ​ണം നല്‍കാന്‍ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനായ ഭാരതീയ കാംഗര്‍ സേനയെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

ശിവസേനയുടേത് മാത്രമല്ല, കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ താമസിപ്പിച്ച ലളിത്, ലെമണ്‍ ട്രീ, റിനൈസന്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, സോഫിടെല്‍ എന്നീ ഹോട്ടലുകളിലെല്ലാം കനത്ത സുരക്ഷയൊരുക്കിയത് യൂണിയന്‍റെ സാധാരണ പ്രവര്‍ത്തകരായിരുന്നു.

ഹാജര്‍ എടുപ്പ്

ഹാജര്‍ എടുപ്പ്

നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടല്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ശിവസേന യൂണിയനിലെ അംഗങ്ങളാണ്. ഒരോ ഹോട്ടലിലും താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാരുടെ ഹാജര്‍ 2 മണിക്കൂര്‍ കൂടുമ്പോള്‍ തൊഴിലാളികള്‍ രേഖപ്പെടുത്തി പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 നേതൃത്വത്തെ അറിയിക്കും

നേതൃത്വത്തെ അറിയിക്കും

സംശയകരമായ എന്തെങ്കിലും നീക്കം എംഎല്‍എമാരുടെ ഭാഗത്ത് നിന്നോ പുറത്ത് നിന്നോ ഉണ്ടായാലും അത് അപ്പപ്പോള്‍ തന്നെ നേതൃത്വത്തെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. ഉദ്ദവ് താക്കറയുടെ തന്നെ നേരിട്ടുള്ള നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് ഹോട്ടല്‍ തൊഴിലാളികളെ എംഎല്‍എമാരുടെ സുരക്ഷ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സഞ്ജയ് ബന്‍സോഡയെ

സഞ്ജയ് ബന്‍സോഡയെ

മുംബൈ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നും എന്‍സിപി എംഎല്‍എ സഞ്ജയ് ബന്‍സോഡയെ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ശിവസേന നേതാക്കളായ ഏക്നാഥ് ഷിന്‍ഡെയെയും മിലിന്ദ് നര്‍വേക്കറേയും സഹായിച്ചതും സേന പ്രവര്‍ത്തകര്‍ നല്‍കിയ രഹസ്യ വിവരമായിരുന്നു.

പവാറിന് മുന്നിലെത്തിച്ചു

പവാറിന് മുന്നിലെത്തിച്ചു

ബന്‍സോഡ നഗരം വിടാന്‍ ഒരുങ്ങുന്നുവെന്ന വിവരം കിട്ടിയ ശിവസേന നേതാക്കള്‍ അദ്ദേഹത്തെ തിരിച്ച് ശരദ് പവാറിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. സ്വന്തം എംഎല്‍എമാര്‍ക്ക് ശക്തമായ സുരക്ഷയൊരുക്കുന്നതോടൊപ്പം തന്നെ എംഎല്‍മാരെ അടര്‍ത്തിമാറ്റിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് ബിജെപിക്ക് കൃത്യമായ മുന്നറിയിപ്പും സേന നേതൃത്വം നല്‍കി.

താക്കറയുടെ മുന്നറിയിപ്പ്

താക്കറയുടെ മുന്നറിയിപ്പ്

ശനിയാഴ്ച്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് പവാറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എംഎല്‍എമാരെ റാഞ്ചിയാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് ഉദ്ധവ് താക്കറെ ബിജെപിക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഒറ്റക്കെട്ടായി

ഒറ്റക്കെട്ടായി

ഇത്തരത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത നേതൃത്വം വരെ ഒറ്റക്കെട്ടായി അണിനിരന്നത് കൊണ്ടാണ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപിയുടെ ശ്രമം മഹാരാഷ്ട്രയില്‍ നടക്കാതെ പോയത്.

സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ

അതേസമയം, ഉദ്ധവ് താക്കറയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി ശിവജി പാര്‍ക്കില്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ആരൊക്കെ മന്ത്രിമാരാവും എന്നതിനെക്കുറിച്ച് ധാരണയായിട്ടില്ലെങ്കിലും എന്‍സിപിക്കും ശിവസേനക്കും 15 മന്ത്രിമാര്‍ വീതവും കോണ്‍ഗ്രസിന് 13 മന്ത്രിമാരും സ്പീക്കര്‍ പദവിയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+