കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സര്‍ക്കാറിന്‍റെ പുതിയ ഇലക്ട്രിക് വാഹന നയത്തെ സ്വാഗതം ചെയ്ത് വ്യവസായ പ്രമുഖര്‍

Google Oneindia Malayalam News

ദില്ലി: ദില്ലി സര്‍ക്കാറിന്‍റെ ഇലക്ട്രിക് വാഹന നയത്തെ സ്വാഗതം ചെയ്ത് മഹീന്ദ്ര സിഎഒയും ഹീറോ ഇലക്ട്രിക് എംഡിയും. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ പുതിയ ഇലക്ട്രിക് വെഹിക്കിൾ നയം പ്രഖ്യാപിച്ചത്. മലിനീകരണ തോത് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥ ഉയർത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നതാണ് പുതിയ നയമെന്നാണ് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കുന്നത്.

ദില്ലി സര്‍ക്കാര്‍ നയത്തെ സ്വാഗതം ചെയ്ത് വാഹന നിര്‍മ്മാണ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. ഈ പദ്ധതി രാജ്യത്തെ വൈദ്യുത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഒരു വൈദ്യുത നയം ആരംഭിക്കുകയെന്നാതാണ് ഈ സമയത്തിന്‍റെ ആവശ്യം. സർക്കാരിന്റെ വൈദ്യുത നയം രാജ്യത്തിന്റെ വൈദ്യുത സമ്പദ്‌വ്യവസ്ഥയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു.

arvind-kejriwal

ദില്ലി സര്‍ക്കാര്‍ നയത്തെ പ്രശംസിച്ച് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു, ഹീറോ ഇലക്ട്രിക് എംഡി ശ്രീ നവീൻ മുഞ്ജൽ എന്നിവർ ട്വിറ്ററിലൂടെയാണ് രംഗത്തെത്തിയത്. വളരെ ദീര്‍ഘവീക്ഷണാടിസ്ഥാനത്തിലുള്ള വാഹന നയം എന്നായിരുന്നു മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചത്. 'ദില്ലി സർക്കാരിന് എന്‍റെ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദില്ലിക്ക് വേണ്ടി അരവിന്ദ് കെജ്‌രിവാള്‍ ദീര്‍ഘവീക്ഷണാടിസ്ഥാനത്തിലുള്ള ഒരു വാഹനനയം പ്രഖ്യാപിച്ചു. ദില്ലിയുടെ സുസ്ഥിര ഗതാഗതര പരിഷ്കരണങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും'-മഹേഷ് ബാബു ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
Karipur flight: passengers shares experience | Oneindia Malayalam

'പുതിയ ഇലക്ട്രിക് വാഹന നയത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് മലീനികരണമുക്ത രാഷ്ട്രത്തിലേക്കുള്ള മികച്ച നീക്കമാണെന്നായിരുന്നു ഹീറോ ഇലക്ട്രിക് എംഡി ശ്രീ. നവീൻ മുഞ്ജൽ ട്വീറ്റ് ചെയ്തതത്.

2024 ആകുമ്പോഴേക്കും പുതിയ വാഹന രജിസ്ട്രേഷനുകളിൽ 25 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾക്കുള്ളതായിരിക്കണമെന്ന് പുതിയ വാഹനനയം പ്രഖ്യാപിച്ചു കൊണ്ട് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഈ നയം ആരംഭിച്ച ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം പുതിയ ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ഇലക്ട്രിക് വാഹന നയം പ്രകാരം ഇരുചക്ര വാഹനങ്ങൾ, ഇ-റിക്ഷകൾ, ഓട്ടോകൾ, കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും കെജ്രിവാളിന്‍റെ പ്രഖ്യാപനത്തിലുണ്ട്.

മുഖ്യമന്ത്രിയും ഗവര്‍ണറും വ്യോമയാന മന്ത്രിയും കരിപ്പൂരിലെത്തും; വി മുരളീധരന്‍ അപകട സ്ഥലത്തെത്തിമുഖ്യമന്ത്രിയും ഗവര്‍ണറും വ്യോമയാന മന്ത്രിയും കരിപ്പൂരിലെത്തും; വി മുരളീധരന്‍ അപകട സ്ഥലത്തെത്തി

English summary
Mahindra CEO and MD of Hero Electric Praises Arvind Kejriwal's Electric Vehicle Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X