കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയിന്‍പുരിയില്‍ സഹതാപ തരംഗം തുണച്ചേക്കില്ല... എസ്പിയുടെ കോട്ട ബിജെപി തകര്‍ത്തേക്കാം; സാധ്യതകള്‍ ഏറെ

Google Oneindia Malayalam News

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗിന്റെ മരണത്തോടെ അരങ്ങൊരുങ്ങിയ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ത്ഥിയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവിന് വിജയം എളുപ്പമാകില്ല എന്ന് വിലയിരുത്തല്‍. മുലായം സിംഗിന് ലഭിച്ച പിന്തുണ അഖിലേഷ് യാദവിനോ അദ്ദേഹത്തിന്റെ ഭാര്യക്കോ ലഭിക്കുക എന്നത് പ്രയാസമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

മുലായം സിംഗിനോടുള്ള ആദരവും അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗവും മാത്രം ലക്ഷ്യമിട്ടാണ് ഡിംപിള്‍ യാദവ് കളത്തിലിറങ്ങുന്നത് എങ്കില്‍ ബി ജെ പി വിജയം പിടിച്ചെടുത്താല്‍ പോലും അത്ഭുതപ്പെടാനില്ല. എസ് പിയുടെ ഉറച്ച കോട്ടയായ മെയിന്‍പുരിയില്‍ ബി ജെ പിക്ക് അട്ടിമറി നടത്താന്‍ സാധിച്ചേക്കും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങള്‍ നിരവധിയാണ്.

1

നവംബര്‍ 10 നാണ് മെയിന്‍പുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഡിംപിള്‍ യാദവിനെ സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുത്തത്. രഘുരാജ് സിംഗ് ശാക്യ ആണ് ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി. എസ് പിയില്‍ നിന്ന് സീറ്റ് തട്ടിയെടുക്കാന്‍ ബി ജെ പി എല്ലാ ശ്രമങ്ങളും നടത്തുന്നതിനാല്‍ ഡിംപിള്‍ യാദവിന് ഉപതെരഞ്ഞെടുപ്പ് നിസ്സാരമായിരിക്കില്ല. ബി ജെ പി നേതാക്കള്‍ വലിയൊരു വിഭാഗം ഇതിനകം തന്നെ നഗരത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട് എന്നാണ് വ്യവസായിയായ ധീരേന്ദ്ര കുമാര്‍ ഗുപ്ത പറയുന്നത്.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

2

മുലായം സിംഗ് യാദവും അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവും തമ്മില്‍ ഒരു താരതമ്യവും സാധ്യമല്ല. മുലായം സിംഗ് യാദവിന് തന്റെ ഓരോ വോട്ടര്‍മാരെയും വ്യക്തമായി അറിയാമായിരുന്നു. അഖിലേഷ് യാദവോ ഡിംപിള്‍ യാദവോ പക്ഷെ അങ്ങനെ അല്ല. മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരേയും നേരില്‍ക്കണ്ട് സന്ദര്‍ശിച്ച് വോട്ട് ഉറപ്പാക്കുക എന്ന ജോലി എസ് പി ഇത്തവണ ചെയ്യേണ്ടതുണ്ട്.

സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്സാനിയയും മാലിക്കും വിവാഹമോചിതരായെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രഖ്യാപനം നടത്തില്ല.. കാരണം ഇത്

3

അങ്ങനെ വന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എസ് പിക്ക് വിജയിക്കുമെന്ന് ധീരേന്ദ്ര കുമാര്‍ ഗുപ്ത പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് യാദവ കുടുംബത്തിന്റെ അസ്ഥിത്വത്തിന്റെ പോരാട്ടമായിരിക്കും എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മുലായം സിംഗ് യാദവിന്റെ അഭാവവും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായികളുടെ അസാന്നിധ്യവും കാരണം ബി ജെ പിക്ക് മെയിന്‍പുരിയിലെ എസ് പി കോട്ട ഭേദിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നത് എന്നാണ് ഹോട്ടലുടമയായ ഹേമന്ത് പച്ചൗരി പറയുന്നത്.

'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്'പ്രതിസന്ധിയില്‍ അച്ഛന്‍ തള്ളിപ്പറഞ്ഞില്ല, ചേര്‍ത്ത് നിര്‍ത്തി.. ഉപദേശം ഇങ്ങനെ..'; കോടിയേരിയെക്കുറിച്ച് ബിനീഷ്

4

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, നേതാജി മണ്ഡലത്തിലെ വോട്ടര്‍മാരോട് തനിക്ക് വോട്ട് ചെയ്യാന്‍ വൈകാരികമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു, ബി എസ് പി പോലും അദ്ദേഹത്തെ പിന്തുണച്ചു. എന്നിട്ടും അദ്ദേഹത്തിന് 94,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019 ന് മുമ്പുള്ള തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ലക്ഷങ്ങളിലായിരുന്നു എന്നും പച്ചൗരി ചൂണ്ടിക്കാട്ടി.

5

ഡിംപിള്‍ യാദവിന് സഹതാപ തരംഗം ലഭിക്കില്ല എന്നാണ് പ്രദേശവാസികളും പറയുന്നത്. യാദവ കുടുംബത്തിലെ കലഹത്തെ തുടര്‍ന്ന് പിതാവില്‍ നിന്ന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ദിവസം തന്നെ അഖിലേഷ് യാദവിനോടുള്ള സഹതാപം ഇല്ലാതായി. അദ്ദേഹത്തോടോ ഡിംപിളിനോടോ എസ് പിയോടോ ഇന്നാട്ടുകാര്‍ക്ക് യാതൊരു സഹതാപവുമില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

6

മാത്രമല്ല സംസ്ഥാനത്തെ ബി ജെ പി ഭരണത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുന്നു എന്ന പ്രതീതി മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ബി ജെ പി സ്ഥാനാര്‍ത്ഥി രഘുരാജ് സിംഗ് ശാക്യ വോട്ടര്‍മാരെ ഔപചാരികതക്ക് വേണ്ടി മാത്രം കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതിനാല്‍ മുന്നോട്ട് പോകുന്നത് എളുപ്പമല്ല എന്നും നിരീക്ഷിക്കുന്നവരുണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയില്ലെങ്കില്‍ ശാക്യയുടെ വിജയം കടുപ്പമേറിയതായിരിക്കും.

7

അതേസമയം ബി ജെ പിക്ക് മെയിന്‍പുരിയില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് കരുതുന്നവരും ഉണ്ട്. മെയിന്‍പുരിയിലെ ജനങ്ങള്‍ പൊതുവെ എസ് പിക്കും യാദവര്‍ വിശേഷിച്ചും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട് എന്നാണ് ചിലരുടെ വിലയിരുത്തല്‍. ബി ജെ പി ശബ്ദകോലാഹലങ്ങളുണ്ടാക്കി ഹൈ ടെക് പ്രചരണം നടത്തുമ്പോള്‍ എസ് പി വീടുകളില്‍ കയറി അടിത്തറ ശക്തിപ്പെടുത്തുന്നുണ്ട് എന്നാണ് ശ്യാം ബഹദൂര്‍ യാദവ് എന്ന വ്യവസായി പറയുന്നത്.

English summary
Mainpuri by election 2022: its not easy for Dimple Yadav to win the by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X