പ്രണയസമ്മാനമയച്ച് സര്‍പ്രൈസുണ്ടെന്ന് ഭാര്യയെ അറിയിച്ചു; എത്തിയത് മേജറുടെ മരണ വാര്‍ത്ത

  • Posted By:
Subscribe to Oneindia Malayalam

മഹേന്ദ്രഗഡ്: മേജര്‍ സതീഷ് ദാഹിയയുടെ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഭാര്യ സുജാതയ്ക്ക്. പ്രണയദിനത്തില്‍ സമ്മാനമയക്കുകയും സര്‍പ്രൈസ് ഉണ്ടെന്ന് വിളിച്ചറിയിക്കുകയും ചെയ്തശേഷം പിന്നീടെത്തിയ കോള്‍ ദാഹിയയുടെ മരണ വിവരം അറിയിച്ചുകൊണ്ടുള്ളതായിരുന്നു. 30 രാഷ്ട്രീയ റൈഫിളില്‍ സേവനം ചെയ്യുന്ന ദാഹിയ കഴിഞ്ഞദിവസം ജമ്മുവില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

എന്റെ രണ്ടുവയസുകാരിയായ മകള്‍ പിതാവിനെ രാജ്യത്തിനായി നല്‍കി. രാജ്യത്തിനു നല്‍കാന്‍ മറ്റൊന്നും ഞങ്ങളുടെ കൈയ്യിലില്ലെന്നും സുജാത പറയുന്നു. ഫിബ്രുവരി 17നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം. ഇതിനായി കാര്‍ഡും കേക്കും പൂക്കളും പ്രണയദിനത്തില്‍ അയച്ചു നല്‍കി. തന്നെ സ്‌നേഹിക്കുന്നെന്ന കുറിപ്പുണ്ടായിരുന്നു. സര്‍പ്രൈസ് ഉണ്ടെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സൈനിക ഉദ്യോഗസ്ഥര്‍ മേജര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അറിയിക്കുന്നതെന്ന് സുജാത പറഞ്ഞു.

satishdahiya

2009ലാണ് ദാഹിയ സൈന്യത്തില്‍ ചേരുന്നത്. ഒട്ടേറെ സൈനിക ഓപ്പറേഷനില്‍ പങ്കാളിയായിരുന്ന ഇദ്ദേഹം അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ജമ്മുവിലെ ഹന്ദ്വാരയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഓപ്പറേഷനിടെയാണ് ദാഹിയ കൊല്ലപ്പെടുന്നത്. മൂന്ന് ഭീകകരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

ഹരിയാനയിലെ മഹേന്ദ്രഗഡ് ജിയ്യലിലെ ബനിഹരി ഗ്രാമത്തിലെ വീട്ടില്‍ മേജറുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യു തുടങ്ങിയവര്‍ ദാഹിയയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. മേജര്‍ ഉള്‍പ്പെടെ നാലുപേര്‍ കാശ്മീരിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.


English summary
Major Dahiya’s wife says My two-year-old daughter gave her dad to the nation
Please Wait while comments are loading...