Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയി മോദിയോട് പറയൂ..' ഈ ഡയലോഗൊന്നും മുന്‍പ് കേട്ടിട്ടില്ല; പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് എന്ന് സംവിധായകന്‍ മേജര്‍ രവി. ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ച് ആക്രമിക്കുന്നതിന്റെ രാജ്യത്ത് വിഭാഗീയതയുണ്ടാക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിഷ്‌കളങ്കരെ കൊന്നതിനു ശേഷം വര്‍ഗീയമായ ഡയലോഗുകള്‍ പറയുന്നത് കൃത്യമായ ഉദ്ദേശ്യത്തോടെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങളെ വെറുതെ വിടുന്നു, നിങ്ങളുടെ മോദിയോട് പോയി പറയൂ' എന്നാണ് സ്വന്തം ഭര്‍ത്താവിനെ കണ്മുന്നില്‍ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന ഒരു സ്ത്രീയോട് പറഞ്ഞത്. ഈ ഡയലോഗ് ഇന്നേവരെ പറഞ്ഞിട്ടില്ല എന്നും അങ്ങനെ ഒരു ഡയലോഗ് ഇപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ ആക്രമണത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ട ഉണ്ട് എന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

Major Ravi

മതത്തിന്റെ പേര് പറഞ്ഞ് ആക്രമണം നടത്തിയെങ്കില്‍ അതിന്റെ ലക്ഷ്യം ഇന്ത്യയില്‍ വര്‍ഗീയ ലഹള ഉണ്ടാക്കുകയാണ് എന്നും ആ കെണിയില്‍ വീണ് പോകരുത് എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമ്മുടെ രാജ്യം എന്ന ഒരേയൊരു വികാരത്തിന് പിന്നില്‍ അണിനിരക്കണം. ഇതിന്റെ പേരില്‍ രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ഒരു പ്രശ്‌നം ഉണ്ടാകരുത് എനന്നും അദ്ദേഹം പറഞ്ഞു.

'പേരും മതവും ചോദിച്ചു, പാന്റ് ഊരി നോക്കി ആളുകളെ വെടിവച്ചു കൊന്നു എന്നൊക്കെ പറയുമ്പോള്‍ മുസ്ലിങ്ങള്‍ പ്രശ്‌നക്കാരാണ് എന്നാണ് ഹിന്ദുക്കള്‍ കരുതുക. ഞാന്‍ എന്റെ കീര്‍ത്തിചക്ര എന്ന സിനിമയില്‍ ഇതൊക്കെ കാണിച്ചിട്ടുണ്ട്. പാന്റ് ഊരി നോക്കിയിട്ട് നീ ഹിന്ദുവാണ് എന്ന് പറയുന്നത് ഞാന്‍ ആ സിനിമയില്‍ കാണിച്ചിട്ടുണ്ട്. അന്ന് അങ്ങനെ നടന്നിരുന്നെങ്കിലും ആ കാലമൊക്കെ ഇപ്പോള്‍ കഴിഞ്ഞു,' അദ്ദേഹം വ്യക്തമാക്കി.

ഈ കാലത്ത് ഇങ്ങനെ കാണിക്കുന്നതിന് പിന്നില്‍ നമ്മുടെ നാട്ടില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സ്പര്‍ധ ഉണ്ടാക്കി കലാപം ഉണ്ടാകട്ടെ എന്ന അജണ്ട കാരണമാണ് എന്നും അദ്ദേഹം പറഞ്ഞു. 'മരിച്ചിരിക്കുന്നത് നിഷ്‌കളങ്കരായ ടൂറിസ്റ്റുകളാണ്. അവരെ കൊല്ലുക എന്ന് പറയുന്നത് ഭീരുത്വമാണ്. ലഷ്‌കര്‍ എ ത്വയ്ബ എന്നോ വേറെ ഇംഗ്ലീഷ് പേരോ വിളിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ ലോകത്തിലെ ഏറ്റവും ഭീരുക്കളാണ്,' മേജര്‍ രവി പറഞ്ഞു.

രാജ്യം വളര്‍ന്നുവരുന്ന സമയത്ത് രാജ്യത്തെ തകര്‍ക്കാന്‍ സമ്മതിക്കരുത് എന്നും സോഷ്യല്‍ മീഡിയയില്‍ രാജ്യവിരുദ്ധ കമന്റ് ഇടുന്നവരും ഈ ഭീകരന്മാരും തമ്മില്‍ വ്യത്യാസമില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി ഒരുമിച്ച് നില്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരര്‍ക്ക് ഹിന്ദുവാണോ മുസ്ലിമാണോ എന്നൊന്നുമില്ല എന്നും അവരെ സംബന്ധിച്ച് എല്ലാവരും ഇന്ത്യക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍, ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കുന്നത് കശ്മീരിലെ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയാണെന്നും മേജര്‍ രവി പറഞ്ഞു. ഭീകരര്‍ ഇതുവരെ കൊന്നൊടുക്കിയതില്‍ ഭൂരിഭാഗവും സാധാരണക്കാരായ കശ്മീരി മുസ്ലിങ്ങളാണ്.

കശ്മീരികള്‍ ഏറെക്കുറെ പേരും സൈന്യത്തെ പിന്തുണയ്ക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും നിര്‍ണായകമായ, വിവിധ സൈനിക ഏജന്‍സികളുടെ സാന്നിധ്യമുള്ള സ്ഥലമായിട്ടും പഹല്‍ഗാമില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ ഒരു മലയാളി അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+