മലപ്പുറത്തെ നാണംകെട്ട പ്രകടനം;അമിത് ഷാ കലിപ്പില്‍,കുമ്മനത്തെയും നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ്, വി മുരളീധരന്‍ തുടങ്ങിയ നേതാക്കളോടാണ് അടിയന്തരമായി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 20 വ്യാഴാഴ്ച രാവിലെ ദില്ലിയിലെത്താനാണ് നിര്‍ദേശം. രാജ്യത്താകെ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെയ്ക്കുമ്പോള്‍ മലപ്പുറത്ത് കാര്യമായ പുരോഗതി നേടാത്തതാണ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒരു ലക്ഷം വോട്ടെന്ന് ഉറപ്പ് നല്‍കി....

ഒരു ലക്ഷം വോട്ടെന്ന് ഉറപ്പ് നല്‍കി....

മലപ്പുറത്ത് ആറിരട്ടി വോട്ട് വര്‍ദ്ധിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തലേദിവസം വരെ അവകാശപ്പെട്ടിരുന്നത്. ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം വോട്ടെങ്കിലും മലപ്പുറത്ത് ബിജെപി നേടുമെന്നാണ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

ബിജെപി തന്ത്രങ്ങള്‍ പാളുമോ?

ബിജെപി തന്ത്രങ്ങള്‍ പാളുമോ?

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും ആയിരം വോട്ടുകള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. ഇതാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 11 സീറ്റുകള്‍ വരെ നേടാന്‍ ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുന്നതിനിടെ മലപ്പുറത്തെ മോശം പ്രകടനം ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

മോശം പ്രവര്‍ത്തനം പരാജയ കാരണമെന്ന്...

മോശം പ്രവര്‍ത്തനം പരാജയ കാരണമെന്ന്...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി വിളിച്ച സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. പ്രചാരണം ഏകോപിപ്പിക്കാത്തതും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയും തിരിച്ചടിയായെന്നായിരുന്നു വിമര്‍ശനം.

അമിത് ഷാ ചര്‍ച്ച നടത്തും...

അമിത് ഷാ ചര്‍ച്ച നടത്തും...

മലപ്പുറത്തെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളെ അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് അമിത് ഷായെ കാണാനാണ് നിര്‍ദേശം. ബുധനാഴ്ച വൈകീട്ടാണ് നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചത്. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപിക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നു മലപ്പുറത്തെ ഫലം.

English summary
malappuram election, amith shah calls state bjp leaders to delhi.
Please Wait while comments are loading...