കൊച്ചിയില്‍ ആ രാത്രി അപരിചിതരായ അഞ്ച് സ്ത്രീകള്‍ക്ക് സംഭവിച്ചത്, നാളെ നിങ്ങള്‍ക്ക് സംഭവിച്ചാല്‍...

  • By: Rohini
Subscribe to Oneindia Malayalam

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. രാത്രി പുറത്തിറങ്ങി നടക്കാന്‍ ആണ്‍തുണ വേണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോള്‍, ഇതാ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കാവലായി പൊലീസുകാര്‍ തന്നെ എത്തുന്നു.

അവതാരക ക്ഷണിച്ചത് സ്വാഗത പ്രസംഗത്തിന്,അഭിവാദ്യം ചെയ്യാതെ എഡിജിപി;മുഖ്യമന്ത്രി വേദി വിട്ടിറങ്ങിപ്പോയി

സ്ത്രീ സംരക്ഷണത്തെ മുന്‍നിര്‍ത്തി കൊച്ചി സിറ്റി പൊലീസ് നിര്‍മിച്ച കാവലാള്‍ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. യു ഹരീഷ് സംവിധാനം ചെയ്ത ചിത്രം സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറങ്ങിയിരിയ്ക്കുന്നത്.

അണിയറയില്‍

അണിയറയില്‍

സാമൂഹ്യ പ്രതിബദ്ധതയുള്ള മറക്കരുത്, ആംബുലന്‍സ് പോലുള്ള ഹ്രസ്വ ചിത്രങ്ങളൊരുക്കിയ യു ഹരീഷ് കഥയും തിരക്കഥയും എഴുതി, ഹരീഷും അനന്തലാലും സംവിധാനം ചെയ്ത കാവലാള്‍ ആദ്യാവസാനം വരെ സസ്‌പെന്‍സ് നിറഞ്ഞിരിയ്ക്കുന്ന ത്രില്ലര്‍ കഥയാണ് പറയുന്നത്. പ്രശാന്ത് പ്രദീപാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

സിനിമയില്‍ നിന്നുള്ള പിന്തുണ

സിനിമയില്‍ നിന്നുള്ള പിന്തുണ

കാവ്യ മാധവന്‍, ശ്വേത മേനോന്‍, അഞ്ജു അരവിന്ദ്, കൃഷ്ണ പ്രഭ, സരയു, സന അല്‍ത്താഫ്, വിജയ് ബാബു, സുധീർ, കൃഷ്ണതുടങ്ങിയ ചലച്ചിത്രതാരങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഗോപി സുന്ദര്‍ ഈണം നല്‍കിയ പാട്ട് പാടിയിരിയ്ക്കുന്നത് നടി ശ്രുതി ലക്ഷ്മിയാണ്. സിനിമയില്‍ നിന്ന് പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ യു ഹരീഷ് പറയുന്നു.

കാവലാള്‍ എന്തിന്

കാവലാള്‍ എന്തിന്

ഒരു രാത്രിയില്‍ കൊച്ചിയിലെ റെയില്‍വെ സ്‌റ്റേഷന്‍, ഫ്‌ളാറ്റ്, റെസ്‌റ്റോറന്റ്, ഫോര്‍ഷോറോഡ് എന്നീ നാലു വ്യത്യസ്തയിടങ്ങളില്‍ ഒരേ സമയം അപരിചിതരായ അഞ്ചു സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ആകാംക്ഷനിറഞ്ഞ അനുഭവങ്ങളെ പൊലീസിന്റെ പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി സംയോജിപ്പുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നിര്‍ഭയരാത്രികള്‍ പുലരുവാനും പുതിയ തിരിച്ചറിവിനും കാവലാളെന്ന ചിത്രം ഉപകരിക്കും. 755 98 99 100 എന്നതാണ് സ്ത്രിസുരക്ഷയെ മുന്‍നിര്‍ത്തി ആരംഭിച്ച പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. ഫോണ്‍ ചെയ്തും വാട്‌സാപ്പിലൂടെയും പരാതികള്‍ കൈമാറാന്‍ പറ്റും. നിലവില്‍ കൊച്ചി മെട്രോസിറ്റിയെ കേന്ദ്രീകരിച്ചാണ് ഈ സംരംഭം എന്ന് സംവിധായകന്‍ പറഞ്ഞു

തീര്‍ച്ചയായും കാണൂ

കൊച്ചിയിലെ അഞ്ച് സ്ത്രീകള്‍ക്ക് സംഭവിച്ചത്, നാളെ നമ്മുടെ വീട്ടിലെ കുട്ടികള്‍ക്കും സംഭവിക്കാതിരിയ്ക്കാന്‍ ഈ ഹ്രസ്വ ചിത്രം തീര്‍ച്ചയായും കാണ്ടിരിയ്ക്കണം.

English summary
Malayalam Short film Kavalal presenting Kochi city police
Please Wait while comments are loading...