മലയാളി സിവില്‍ എഞ്ചിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചു കൊന്നു, സംഭവം നടന്നത് രാജസ്ഥാനില്‍

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചു കൊന്നു. പത്തനംതിട്ട സ്വദേശി അമിത് നായരാണ് മരിച്ചത്. ജയ്പൂരിലെ വീട്ടിലെത്തിയ സംഘമാണ് ദമ്പതികളെ ആക്രമിച്ചത്. ഭാര്യ മമതയെ ബലം പ്രയോഗിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 

 murder-02

സംഭവം ദുരഭിമാനകൊലയാണെന്ന നിഗമനത്തിലാണ് പോലീസ്. രണ്ടു വര്‍ഷം മുമ്പാണ് അമിതും മമതയും വിവാഹിതരാകുന്നത്. മമതയുടെ വിട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം മമതയുടെ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴിയില്‍ പറയുന്നുണ്ട്.

പ്രതികള്‍ നാലുപേര്‍ ഒളിവിലാണ്. സംഭവത്തില്‍ മമതയുടെ സഹോദരന് ബന്ധമില്ലെങ്കിലും സഹോരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരനില്‍ നിന്ന് എന്തെങ്കിലും വിവരം ലഭിക്കാന്‍ സാധ്യതയുള്ളതായി പോലീസ് പറഞ്ഞു.

English summary
Malayalee civil engineer dead in Rajastan.
Please Wait while comments are loading...