ആദ്യരാത്രിയടക്കം ദമ്പതികള്‍ എല്ലാം ഫോണില്‍ പകര്‍ത്തി... യാത്രയ്ക്കിടെ സംഭവിച്ചത്, നാട്ടില്‍ പാട്ടായി
ദില്ലി വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം
ദില്ലി: തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികള്‍ വിമാനത്താവളത്തില്‍ ഏറ്റുമുട്ടി. ഒടുവില്‍ സംഭവത്തില്‍ പോലീസ് ഇടപെടുകയും ചെയ്തു. ദില്ലി വിമാനത്താവളത്തില്‍ വച്ചായിരുന്നു രസകരമായ സംഭവം നടന്നത്.

ഹണിമൂണിനു ശേഷം മടക്കം
കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍ ആഘോഷിച്ചു മടങ്ങവെയാണ് മലയാളി ദമ്പതികളുടെ മൊബൈല്‍ ഫോണ്‍ കാണാതായത്. ഇരുവരുടെയും നിരവധി സ്വകാര്യ ദൃശ്യങ്ങള്‍ ഈ ഫോണിലുണ്ടായിരുന്നത്രേ.

20 ലേറെ വീഡിയോകള്‍
ആദ്യ രാത്രിയടക്കം ഇരുവരും അടുത്ത് ഇടപഴകുന്ന 20 ഓളം വീഡിയോകള്‍ ഈ ഫോണില്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഇരുവരും തമ്മില്‍ വാഗ്വാദം
വിമാനത്താവളത്തില്‍ എത്തിയ ശേഷം ഫോണ്‍ തിരഞ്ഞിട്ടും കാണാതായതോടെ ക്ഷുഭിതയായ ഭാര്യ ഭര്‍ത്താവിനോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഭാര്യയും വിട്ടുകൊടുത്തില്ല.

കൈയേറ്റത്തിന്റെ വക്കിലെത്തി
ഇരുവരും തമ്മിലുള്ള വാക്കേറ്റം പിന്നീട് കൈയേറ്റത്തിന്റെ വക്കില്‍ വരെയെത്തി. ഇതിനിടെ ആളുകള്‍ ബഹളം കേട്ട് ചുറ്റും കൂടിയെങ്കിലും ഫലമുണ്ടായില്ല.

പോലീസിന്റെ ഇടപെടല്‍
തര്‍ക്കം രൂക്ഷമായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ദമ്പതികള്‍ തുറന്നു പറഞ്ഞത്.

പരിശോധന
ദമ്പതികളുടെ പരാതില്‍ വിമാനത്താവളത്തിലും മറ്റും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.

ഒടുവില്‍ ആശ്വാസം
ദമ്പതികള്‍ വിമാനത്താവളത്തിലേക്കു വന്ന ടാക്‌സിയിലും പോലീസ് പരിശോധന നടത്തി. അപ്പോഴാണ് കാറിന്റെ സീറ്റിന് ഇടയില്‍ ഫോണ്‍ കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇതോടെ മാനം തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ദമ്പതികള്‍ മടങ്ങുകയായിരുന്നു.












Click it and Unblock the Notifications