മതപരിവര്‍ത്തനം: യുപിയില്‍ മലയാളി പോലീസ് കസ്റ്റഡിയില്‍

  • Written By: Anoopa
Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശ്: ആദിവാസികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുവെന്ന കുറ്റം ആരോപിക്കപ്പെട്ട് യുപിയില്‍ മലയാളിയായ അജ്‌മോന്‍ അബ്രഹാം പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഔറായി ഗ്രാമത്തിലുള്ള തിയൂരി ഗ്രാമത്തിലാണ് സംഭവം. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ഇയാളെ പോലീസിലേല്‍പ്പിച്ചത്.

ക്രിസ്ത്യന്‍ പള്ളിയില്‍ വെച്ച് ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുവെന്നാണ് അജ്‌മോനെതിരെയുള്ള ആരോപണം. അജ്‌മോനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

10-rss

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹിന്ദുയുവവാഹിനി എന്ന സംഘടന സ്ഥാപിച്ചത്. 2002ലായിരുന്നു സംഘടനയുടെ സ്ഥാപനം. വൈദികന്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം യുവവാഹിനി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ ഒരു ദേവാലയത്തില്‍ വെച്ചു നടന്ന പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും മീററ്റില്‍ മുസ്ലീം ദമ്പതികളെ ആക്രമിക്കുകയും ചെയ്തിരുന്നു.

English summary
Malayali man caught by police in UP, accusing religious conversion
Please Wait while comments are loading...