Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ ചൂഷണത്തിനെതിരേ പ്രതികരിച്ചു; മലയാളി നഴ്‌സിന് ജോലി പോയി, പിന്നീട് സംഭവിച്ചത്

ദില്ലി: തൊഴില്‍ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് നഴ്‌സിനെ കണ്ടത്.

Rape

നഴ്‌സുമാരെ പീഡിപ്പിക്കുന്ന ആശുപത്രി അധികൃതരുടെ നിലപാടിനെതിരേ ഈ നഴ്‌സിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് കഴിഞ്ഞദിവസം നഴ്‌സിനെ പിരിച്ചുവിട്ടതായി നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

പ്രതിഷേധത്തിനിടെയാണ് നഴ്‌സ് ശുചിമുറിയിലേക്ക് പോയത്. തന്റെ മകളെ മറ്റൊരു നഴ്‌സിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ശുചിമുറിയിലേക്ക് പോയത്. യുവതി കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തിരയുകയായിരുന്നു. കൈ ഞരമ്പ് അറ്റ് രക്തം വാര്‍ന്ന നിലയിലാണ് നഴ്‌സിനെ കണ്ടത്. ഐഎല്‍ബിഎല്‍ ആശുപത്രിയില്‍ തന്നെയാണ് ഇവര്‍ക്ക് ചികില്‍സ നല്‍കിയത്. എയിംസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+