കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അറസ്റ്റിലായ മലയാളി വനിതകള്‍ക്ക് ജാമ്യം; ജയിലില്‍ കഴിഞ്ഞത് രണ്ടാഴ്ച

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മലയാളി കുടുംബങ്ങള്‍ക്ക് ജാമ്യം. മൂന്ന് വനിതകളെയും കൂടെയുണ്ടായിരുന്ന കുട്ടിയെയുമാണ് അറസ്റ്റ് ചെയ്ത് പോലീസ് ജയിലിലടച്ചിരുന്നത്. കഴിഞ്ഞ മാസം അവസാനത്തിലായിരുന്നു സംഭവം. യുപി ജയിലില്‍ കഴിയുന്ന യുവാക്കളെ കാണാനെത്തിയതായിരുന്നു അവരുടെ കുടുംബം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പന്തളം സ്വദേശി അന്‍ഷാദ്, വടകര സ്വദേശി ഫിറോസ് എന്നിവരെ മാസങ്ങള്‍ക്ക് മുമ്പ് യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സന്ദര്‍ശിക്കാനാണ് അന്‍ഷാദിന്റെ മാതാവ് നസീമ, ഭാര്യ മുഹ്‌സിന, ഏഴ് വയസുള്ള മകന്‍ ആതിഫ് മുഹമ്മദ്, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവര്‍ ലഖ്‌നൗവിലെത്തിയത്.

ഡാന്‍സിന് ശേഷം കബഡി കളി... ആര്‍ത്തുല്ലസിച്ച് പ്രഗ്യ താക്കൂര്‍... കോടതിയില്‍ പറഞ്ഞത് തീരെ വയ്യെന്ന്ഡാന്‍സിന് ശേഷം കബഡി കളി... ആര്‍ത്തുല്ലസിച്ച് പ്രഗ്യ താക്കൂര്‍... കോടതിയില്‍ പറഞ്ഞത് തീരെ വയ്യെന്ന്

ഇവരുടെ കൊവിഡ് പരിശോധനാ രേഖയുടെ കാലാവധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുകയാിരുന്നു. നേരത്തെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി മാറ്റിവയ്ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയാിരുന്നു. മലയാളികളുടെ മോചനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന്‍ യുപിയിലെ മഥുര ജയിലിലാണ്.

c

ഭീകരപ്രവര്‍ത്തനം ആരോപിച്ചാണ് അന്‍ഷാദിനെയും ഫിറോസിനെയും ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് മാസമായി യുപി ജയലിലാണ് ഇരുവരും. യുപിയില്‍ ആക്രമണം നടത്താനെത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ ഇതുവരെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. ബിഹാറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഘടനയുടെ വിപുലീകരണം ലക്ഷ്യമിട്ട് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘത്തിലുള്ളവരായിരുന്നു അന്‍ഷാദും ഫിറോസും.

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ചദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ച

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിയമപരമല്ല എന്ന് കാണിച്ചാണ് അന്‍ഷാദിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കുടുംബം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ലഖ്‌നൗവിലെത്തിയ വേളയില്‍ ജയിലില്‍ അപേക്ഷ നല്‍കി. എന്നാല്‍ കാണാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് അടുത്ത ദിവസം വീണ്ടും അപേക്ഷ നല്‍കിയപ്പോഴാണ് അന്‍ഷാദിനെ കാണാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അനുമതി ലഭിച്ചത്. ജയിലിലെത്തിയ വേളയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റ് 72 മണിക്കൂറിന് മുമ്പുള്ളതാണ് എന്നാരോപിച്ചായിന്നു അറസ്റ്റ്. ഇത് പിഴ ചുമത്താവുന്ന വിഷയമാണെന്നും എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പ് കൂടെ ചേര്‍ത്താണ് അറസ്റ്റ് ചെയ്തതും റിമാന്റിലായതുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. ഇവരിപ്പോള്‍ ലഖ്‌നൗ ജയിലിലാണ്. ജാമ്യ രേഖകള്‍ ജയിലിലെത്തുന്നതോടെ പുറത്തിറങ്ങാന്‍ സാധിക്കും.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
Malayali Women And Child Allowed Bail by Uttar Pradesh Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X