
കൊവിഡിൽ നിന്ന് രക്ഷനേടാൻ മാലിദ്വീപിലേക്ക്: ഇന്ത്യക്കാരുടെ ഒഴുക്ക് വർധിച്ചെന്ന് കണക്ക്
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ദ്വീപ് രാഷ്ട്രത്തിലേക്ക് കടന്ന് ഇന്ത്യക്കാർ. കൊവിഡിൽ നിന്ന് രക്ഷനേടാൻ നിരവധി ഇന്ത്യക്കാരാണ് മാലിദ്വീപിലേക്ക് പോകുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ദക്ഷിണേഷ്യൻ രാജ്യത്ത് നിന്ന് മാലിദ്വീപിലേക്ക് കടൽത്തീരം ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിൽ 50 ശതമാനം വർധനവാണുണ്ടായത്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ രണ്ട് മാസങ്ങളിൽ 44,000 പേരാണ് മലേഷ്യയിലെത്തിയത്. മാലിദ്വീപ് ടൂറിസം മന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്.
ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം
പേര് ചോദിച്ച് ആളെ ഉറപ്പിച്ചു: മകനെ കൊലപ്പെടുത്തിയത് കൺമുമ്പിൽ വെച്ച്; മൻസൂറിന്റെ പിതാവ്

സഞ്ചാരികളുടെ എണ്ണം കൂടി
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞ് 98% ലെത്തി. എന്നാൽ ഈ രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 23.3% ശതമാനം വർധിക്കുകയും ചെയ്തു.
രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 2020 ഏപ്രിൽ 5 നാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികമായത്. ഒരു ദിവസം മാത്രം ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് ഈ ദിവസം റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ പല നഗരങ്ങളിലും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ പുറത്തിറക്കിയതിന് പിന്നാലെയാണ് രോഗവ്യാപനത്തിൽ കുറവ് സംഭവിച്ചത്. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങള്‍ക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്നതിന് രണ്ടര വർഷമെടുക്കും.

മാലിദ്വീപിലേക്ക്
എന്നാൽ ഈ സമയത്തെല്ലാം ഇന്ത്യക്കാർ ഏറ്റവുമധികം യാത്ര പോകാൻ തിരഞ്ഞെടുത്തത് മാലിദ്വീപിനെയാണെന്ന് കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന അഗ്വാനി ട്രാവൽസ് ഉടമ വ്യക്തമാക്കി. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള യാത്രക്കാർക്കിടയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് മാലിദ്വീപ്, "വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലെസ്ലി റ്റ്ംഗ് പറഞ്ഞു. മാലിദ്വീപ് നിലവാരമുള്ള സ്ഥലമായിരുന്നു, എന്നാൽ ഇപ്പോൾ മാലദ്വീപിലെ ഹോട്ടലുകൾ മികച്ച സേവനമാണ് പ്രദാനം ചെയ്യുന്നത്. ആളുകൾക്ക് മുമ്പിൽ പരിമിതമായ ഓപ്ഷനുകളാണുള്ളത്. കൊവിഡ് വ്യാപനത്തോടെ തായ്‌ലൻഡും തെക്കുകിഴക്കൻ ഏഷ്യയും അതിർത്തികൾ അടച്ചിടുകയും ചെയ്തു. ഇത് മാലിദ്വീപിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇരട്ടിയാക്കുകയും ചെയ്തിരുന്നു.

ബബിൾ സർവീസുകൾ
രാജ്യാന്തര വിമാന സർവീസുകൾ രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി നിർത്തലാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ വിവിധ ലോകരാജ്യങ്ങളിലേക്ക് ബബിൾ സർവീസ് ആരംഭിക്കുന്നത്. ടാറ്റാ സൺസും സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും വിസ്താരയും കഴിഞ്ഞ മാസം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള യാത്രാ ബബിൾ കരാർ പ്രകാരം മുംബൈ മുതൽ നോൺ-സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചിരുന്നു. ഇന്ത്യയ്ക്ക് മാത്രമല്ല മറ്റ് ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചും പ്രശസ്തമായ അവധിക്കാല ആഘോഷ കേന്ദ്രം തന്നെയാണ് മാലിദ്വീപ്.

കൊവിഡ് പരിശോധന
96 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവാവുന്നവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നവരെ യാത്രയിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ഒന്നിലധികം കൊവിഡ് പരിശോധനകളും ക്വാറന്റൈനും നിർബന്ധമാണ്.്