കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിദ്വീപിലെ ഒരു ദ്വീപ് സൗദിക്ക് വില്‍ക്കുന്നു... മോദി സന്ദര്‍ശിക്കാത്ത ആ അയല്‍രാജ്യം പണി തരുമോ?

നിലവില്‍ മാലിദ്വീപിലെ 70 ശതമാനം ജനങ്ങളും വഹാബിസത്തിലാണ് വിശ്വസിക്കുന്നത് എന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളെല്ലാം അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഏറെ പഴിയും അദ്ദേഹം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയോട് തൊട്ടുകിടക്കുന്ന മാലിദ്വീപ് മാത്രം മോദി സന്ദര്‍ശിച്ചിട്ടില്ല. ഇതിന്റെ കാരണം തിരക്കുന്നതിന് മുമ്പ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം പറയാം.

മാലിദ്വീപിലെ 26 പവിഴദ്വീപുകളില്‍ ഒന്ന് അവര്‍ സൗദി അറേബ്യക്ക് വില്‍ക്കാന്‍ പോവുകയാണ്. ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളതെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയാണുള്ളത്. കാരണം മറ്റൊന്നും അല്ല, തീവ്രവാദം തന്നെ.

മാലിദ്വീപില്‍ വഹാബിസം ശക്തമാകാന്‍ ഇത് കാരണമാകും എന്നാണ് ആരോപണം. കേരളത്തോട് തൊട്ടുകിടക്കുന്ന മാലിദ്വീപ് ഇതിനകം തന്നെ തീവ്രവാദത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധിനേടിക്കഴിഞ്ഞതാണ് എന്ന് കൂടി ചിന്തിക്കുമ്പോഴാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ഗൗരവം വ്യക്തമാവുക.

ഫാഫു ദ്വീപ്

മാലിദ്വീപില്‍ രണ്ടായിരത്തോളം ചെറുദ്വീപുകളുണ്ട്. അതില്‍ 230 എണ്ണത്തില്‍ മാത്രമാണ് മനുഷ്യവാസം ഉള്ളത്. 26 പവിഴദ്വീകളുണ്ട് ഇവിടെ. അതില്‍ ഒന്നാണ് ഫാഫു ദ്വീപ്.

സൗദിക്ക് വില്‍ക്കുന്നു

ആകെയുള്ള 26 പവിഴദ്വീപുകളില്‍ ഒന്നായ ഫാഫു ദ്വീപ് സൗദി അറേബ്യക്ക് വില്‍ക്കാന്‍ പോവുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാലിദ്വീപിലെ പ്രതിപക്ഷമായ മാല്‍ദീവിയല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആണ് ഇത് സംബന്ധിച്ച് പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

എന്താണ് വിവാദം?

മാലിദ്വീപിലെ ഒരു ദ്വീപ് സൗദിയ്ക്ക് വില്‍ക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. സൗദിയ്ക്ക് കീഴില്‍ വന്നാല്‍ അവിടെ വഹാബിസത്തിന്റെ കേന്ദ്രമായിമാറും എന്നാണ് പ്രതിപക്ഷത്തിന്റെ ഭയം.

ഇപ്പോള്‍ തന്നെ ഐസിസില്‍

ആഗോള ഇസ്ലാമിക തീവ്രവാദ സംഘമായ ഐസിസില്‍ ആളോഹരി കണക്കെടുത്താല്‍ ഏറ്റവും അധികം വിദേശികളുള്ളത് മാലിദ്വീപില്‍ നിന്നാണ്. അതിനൊപ്പം വഹാബിസം ഇനിയും ശക്തമായാല്‍ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക എന്നാണ് ആക്ഷേപം.

 ഭൂമി വിറ്റാല്‍ വധശിക്ഷ

ദ്വീപസമൂഹമാണ് മാലിദ്വീപ്. പണ്ട് കാലത്ത് വിദേശികള്‍ക്ക് ഭൂമി വിറ്റാല്‍ വധശിക്ഷ നല്‍കിയിരുന്ന രാജ്യം. അങ്ങനെയുള്ള രാജ്യമാണ് ഇപ്പോള്‍ ഒരു ദ്വീപ് തന്നെ സൗദിയ്ക്ക് വില്‍ക്കുന്നത് എന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

മോദി കാണാത്ത രാജ്യം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കാത്ത രാജ്യം ഏതൊക്കെയെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരമായിരിക്കും മാലി ദ്വലീപ്, ഇന്ത്യയോട് അത്രയേറെ ചേര്‍ന്ന് കിടക്കുന്ന മാലിദ്വീപ് സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് നരേന്ദ്ര മോദി ഇക്കാലമത്രയും തയ്യാറായില്ലെന്ന ചോദ്യവും ഗൗരവം അര്‍ഹിക്കുന്നതാണ്.

തീവ്രവാദത്തെ ഭയക്കാന്‍

ഇപ്പോള്‍ തന്നെ രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും വഹാബിസത്തിന്റെ പാതയിലാണ് എന്നാണ് പ്രതിപക്ഷ ആരോപണം. സൗദി കടന്നുവരുന്നതോടെ അത് കൂടുമെന്നും തീവ്രവാദം ശക്തമാകുമെന്നും ഇവര്‍ ഭയക്കുന്നു.

ഇറാനുമായുള്ള ബന്ധം

കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് മാലിദ്വീപ്. സൗദിയ്ക്ക് ദ്വീപ് വില്‍ക്കുന്നതോടെ ആ ബന്ധം ഉലയുമെന്നും കരുതപ്പെടുന്നുണ്ട്. സ്‌കൂളുകളെല്ലാം മദ്രസ്സകളായി മാറുമെന്ന ആക്ഷേപവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

പണ്ട് ഇന്ത്യ രക്ഷിച്ച രാജ്യം

ഒരിക്കല്‍ തീവ്രവാദ സംഘം മാലിദ്വീപ് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈയ്യടക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷയായി എത്തിയത് ഇന്ത്യ ആയിരുന്നു. 1988 ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1,600 സൈനികരെയാണ് വിമാനമാര്‍ഗ്ഗം മാലിദ്വീപില്‍ എത്തിച്ച് അട്ടിമറി നീക്കത്തെ തകര്‍ത്തത്.

ഇന്ത്യ ഭയക്കണം

ലോക രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയും ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഇസ്ലാമി തീവ്രവാദം. ഐസിസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഇന്ത്യയുടെ പേരും ഉണ്ട്. മാലിദ്വീപില്‍ വഹാബിസം വളരുന്നത് ഇന്ത്യയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

English summary
India might be faced with another security challenge in its neighbourhood as a controversy erupted in the Maldives over the Abdulla Yameen government's plan to give control of an entire atoll to Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X