കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് കോണ്‍ഗ്രസ്; 21 പാര്‍ട്ടികള്‍ക്ക് ക്ഷണം, എഎപിക്ക് ക്ഷണമില്ല

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം അടുക്കുന്നു. പ്രതിപക്ഷ ഐക്യത്തിന് സമാപന ചടങ്ങ് വേദിയാകുമെന്നാണ് വ്യക്തമാകുന്നത്. 21 പാര്‍ട്ടികളെ സമാപന ചടങ്ങളിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുകയാണ്. ഈ പാര്‍ട്ടികളെ സമാപന ചടങ്ങളിലേക്ക് ക്ഷണിച്ച് കൊണ്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തയച്ചു.

ജനുവരി മുപ്പതിന് ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. സത്യം, കരുണ, അഹിംസ, എന്നിവ ഉയര്‍ത്തിപിടിച്ചാണ് യാത്ര ആരംഭിച്ചത്. ഇത്രയും പാര്‍ട്ടികള്‍ പങ്കെടുത്താല്‍ അത് യാത്രയുടെ സന്ദേശം ഉയര്‍ത്തി പിടിക്കുന്നത് പോലെയാകുമെന്ന് ഖാര്‍ഗെ പറഞ്ഞു.

1

അതേസമയം ക്ഷണിച്ച പാര്‍ട്ടികളുടെ കൂട്ടത്തില്‍ ആംആദ്മി പാര്‍ട്ടി ഇല്ല. തെലങ്കാനയിലെ കെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി ഭാരത് രാഷ്ട്ര സമിതി, ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി എന്നിവയ്ക്കും യാത്രയുടെ സമാപനത്തിലേക്ക് ക്ഷണമില്ല.

നേരത്തെ പ്രതിപക്ഷത്തോട് ഒന്നിച്ച് നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് പുതിയൊരു ബദല്‍ ഉണ്ടാക്കാനും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ യാത്ര യുപിയിലൂടെ കടന്നുപോകുമ്പോള്‍ പ്രതിപക്ഷ നിരയെ മുഴുവന്‍ യാത്രയിലേക്ക് ക്ഷണിച്ചിരുന്നു.

ഇവരോട് യാത്രയുടെ ഭാഗമാകാനായിരുന്നു അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ഓരോ കാരണങ്ങള്‍ മറഞ്ഞ് അഖിലേഷും മായാവതിയും മാറിനില്‍ക്കുകയായിരുന്നു.

മമത ബാനര്‍ജി, നിതീഷ് കുമാര്‍, എംകെ സ്റ്റാലിന്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, മായാവതി, ഹേമന്ദ് സോറന്‍, സീതാറാം യെച്ചൂരി, ഡി രാജ എന്നിവര്‍ക്കെല്ലാം കത്തയച്ചിട്ടുണ്ട്.

ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ശരത് പവാര്‍, മെഹബൂബ മുഫ്തി, ശരത് യാദവ്, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, എംഡിഎംകെ, വിസികെ, മുസ്ലീം ലീഗ്, ആര്‍എസ്പി എന്നിവരെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇതില്‍ എത്ര പേര്‍ യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമല്ല. പലരും രാഷ്ട്രീയ കാരണങ്ങളാലാണ് യാത്രയുടെ ഭാഗമാവാതിരിക്കുന്നത്. യുപിയില്‍ അഖിലേഷും മായാവതിയും ജയന്ത് യാദവും നേരത്തെ യാത്രയുടെ ഭാഗമായിരുന്നില്ല.

2022 സെപ്റ്റംബര്‍ ഏഴിനാണ് യാത്ര ആരംഭിച്ചത്. 117 സ്ഥിരാംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ ഉള്ളത്. 150 ദിവസം നീണ്ടുനിന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്.

കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരാന്‍ ഈ യാത്ര സഹായിച്ചുവെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരക്ക് യാത്രയ്ക്കുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

പഞ്ചാബില്‍ വന്‍ ജനപങ്കാളിത്തമാണ് യാത്രയിലുണ്ട്. അകാലിദള്‍ അടക്കം യാത്രയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. പഞ്ചാബില്‍ ചുവന്ന തലപ്പാവ് ധരിച്ചാണ് രാഹുല്‍ യാത്രയില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
mallikarjun kharge invites 21 opposition parties to bharat jodo yatra finale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X