എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിച്ച് വിജയ് മല്യ കോടികളുടെ സ്വത്തുക്കള്‍ വിറ്റു
ദില്ലി: വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്നതിനുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വീകരിച്ചുക്കൊണ്ടിരിക്കേ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കോടികള്‍ വിലമതിക്കുന്ന രണ്ടു സ്വത്തുക്കള്‍ വിറ്റതായി റിപ്പോര്‍ട്ടുകള്‍. മല്യയുടെ കൂര്‍ഖിലെ സ്വത്തുക്കളാണ് വിറ്റിട്ടുള്ളത്.
കഴിഞ്ഞ ദിവസത്തിലാണ് മല്യയുടെ 1,411 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തത്. മല്യ വില്‍പന നടത്തി എന്നു പറയുപ്പെടുന്ന സ്വത്തുക്കളുടെ പണം അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടോ അതോ ബിസിനസ്സ് സ്ഥാപനത്തിലേക്ക് മാറ്റിയിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

സ്വത്തുക്കല്‍ ജപ്തി ചെയ്തതില്‍ മല്യ പ്രതികരിച്ചിരിന്നു. ബാങ്കുകളില്‍ നിന്നും എടുത്ത തുക അനാവശ്യമായി ഉപയോഗിച്ചിട്ടില്ലെന്നും മറ്റൊരു തിരിമറിയും നടത്തിയിട്ടില്ലെന്നുമാണ് മല്യ പറയുന്നത്. ഏജന്‍സികള്‍ സ്വീകരിച്ച നടപടിയില്‍ ദുഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസം ജപ്തി ചെയ്തതില്‍ ബെംഗളൂരുവിലെ യുബി ടവേഴ്‌സ്, കൂര്‍ഖിലെ 27 ഏക്കര്‍ കാപ്പി തോട്ടം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെ സ്വത്തുക്കളായിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപയുടെ കടമാണ് എടുത്തിരിക്കുന്നത്. ഇത് തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് കടം തിരിച്ചടയ്ക്കാത്ത സ്ഥിരം കുറ്റവാളിയായി മല്യയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സ്വത്തുക്കള്‍ ജപ്തി ചെയ്തത്.












Click it and Unblock the Notifications