ബംഗാളില്‍ കലാപത്തിനു കാരണം ബിജെപി !!! ഇവരുടെ ശ്രമം വിജയിക്കില്ലെന്ന് മമത!!!

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയും സംഘപരിവാറും ചേർന്ന് ബോധപൂർവം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി മമതാ ബാനർജി.കൂടാതെ സംഘർഷത്തിന് കാരണം ബിജെപിയാണെന്നു ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഥി ബിജെപിയുടെ ബ്ലോക് തല നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം!!! നടപടിക്രമമില്ലാത്തത് എന്തുകൊണ്ടെന്നു കോടതി കേന്ദ്രത്തിനോട്

നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനും? ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു; ഞെട്ടിക്കുന്ന വാർത്ത

ഗവര്‍ണര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും മമത വ്യക്തമാക്കി. ഇത്തരത്തില്‍ കലാപമുണ്ടാക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ചെന്നും അവര്‍ പറഞ്ഞു. ബിജെപി പ്രകോപനമുണ്ടാക്കുമെന്നും ആ കെണിയില്‍ ജനങ്ങള്‍ വീഴരുതെന്നും മമത അഭ്യര്‍ഥിച്ചു.

mamatha banarjee

മതവിദ്വേഷമടങ്ങിയ ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വന്‍ സംഘര്‍ഷം. 17കാരനായ വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് കലാപത്തിന് തുടക്കമിട്ടത്.ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കാലാപം രൂക്ഷമായി തുടരുകയാണ്. കലിപൂണ്ട ആള്‍ക്കൂട്ടം കടകള്‍ക്കും വീടുകള്‍ക്കും തീ വെച്ചു. ആറ് പൊലീസ് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. വിദ്വേഷ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
West Bengal chief minister Mamata Banerjee lashed out at governor Keshari Nath Tripathi in an unprecedented public outburst on Tuesday, alleging he had spoken to her on the phone in an inappropriate manner about communal unrest in the state.
Please Wait while comments are loading...