'അമിത് ഷാ മണ്ടൻ... അത്ര വിദ്യാഭ്യാശമില്ലാത്തയാൾ', രൂക്ഷ വിമർശനവുമായി മമത ബാനർജി!!
Recommended Video
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷാ ഒരു മണ്ടനാണ്. വലിയ വിദ്യാഭ്യാസമില്ല, അവർ എങ്ങിനെയാണ് കലാപമുണ്ടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം, ഞാൻ എന്റെ ജീവൻ കളയാൻ സന്നദ്ധയാണ്, എന്നാൽ അതിന്റെ പേരിൽ ഇവിടെ ഒരു കലാപമുണ്ടാകില്ല എന്നായിരുന്നു മമതയുടെ പരാമർശം.
'സുവര്‍ണ ബംഗാളി’നെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 'ദരിദ്ര ബംഗാള്‍’ ആക്കിയെന്ന അമിത് ഷായുടെ പരാമർശത്തിനായിരുന്നു മമതയുടെ രൂക്ഷ വിമർശനം ഉയർന്നത്. മോശം ഭാഷ ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയ മര്യാദയില്ലെന്നും അവര്‍ നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണമുന്നയിച്ചിരുന്നു. പിന്നാലെ അമിത് ഷാക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി അവർ രംഗത്തെത്തി.

ഡെറക് ഒബ്രയാന്റെ പ്രതികരണം
അമിത് ഷായുടെ പരാമർശത്തിനെതിരെ ഛര്‍ദിക്കാന്‍ തോന്നുന്നുവെന്നായിരുന്നു തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയാന്റെ പ്രതികരണം. ബംഗാളിൽ ആറ് റാലികളായിരുന്നു അമിത് ഷാ നടത്തിയിരുന്നത്. തിങ്കളാഴ്ച മൂന്ന് റാലികളും ഉണ്ടായിരുന്നു. കൊൽക്കത്തയിൽ അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങുന്നതിന് സംസ്ഥാന സർക്കാർ സമ്മതിക്കാത്തതിനെ തുടർന്ന് രണ്ട് റാലികളിൽ മാത്രമേ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളൂ.

റാലിക്ക് അനുമതിയില്ല
ഞായറാഴ്ച വൈകിയായിരുന്നു റാലിക്ക് അനുമതി നിഷേധിച്ചത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണെമന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത് വന്നിരുന്നു. ഇത് ജനാധിപത്യത്തെ കശാപ് ചെയ്യലാണ്. പ്രധാനപെട്ട നേതാക്കൾക്ക് റാലി നടത്താൻ അനുമതിയില്ലെങ്കിൽ പിന്നെ എന്താണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ചോദിച്ചു.

മമതയ്ക്കെതിരെ കടുത്ത വിമർശനം
ഇതേത്തുടര്‍ന്ന് അടുത്ത രണ്ട് റാലികളിലും മമതയ്‌ക്കെതിരേ അമിത് ഷാ കടുത്ത ആക്രമണം അഴിച്ചുവിട്ടിരുന്നു. താന്‍ പ്രചാരണം നടത്തുന്ന ഒരു മണ്ഡലത്തില്‍ മമതയുടെ ബന്ധുവാണു മത്സരിക്കുന്നതെന്നും ആ വ്യക്തിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തന്റെ ഹെലികോപ്ടറിന് ഇറങ്ങാന്‍ അനുമതി നിഷേധിക്കപ്പെട്ടതെന്ന് ഷാ ആരോപിക്കുകയായിരുന്നു. എന്നാൽ അതിൽ സുവര്‍ണ ബംഗാളിനെ മമതയുടെ സര്‍ക്കാര്‍ ദരിദ്ര ബംഗാളാക്കിയെന്ന ആരോപണമാണ് വിവാദത്തിലേക്ക് കലാശിച്ചത്.

നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നു
സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിനു വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണു മമതയ്ക്കു താത്പര്യം. എന്നാല്‍ ആസന്നമായ തോല്‍വിയില്‍നിന്നു മമതയെ രക്ഷിക്കാന്‍ ആ വോട്ട് ബാങ്കിനുമാവില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

കലാപം സൃഷ്ടിക്കാൻ ശ്രമം
അതേസമയം രാജ്യത്തെ ഏറ്റവും വലിയ അപകടകാരിയാണ് മോദിയെന്നും തന്‍റെ സംസ്ഥാനത്ത് കലാപങ്ങള്‍ ഇല്ലാതാക്കാന്‍ ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ മെത്തിയബ്രൂസില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത പറഞ്ഞു. തന്‍റെ അനന്തരവന്‍ മത്സരിക്കുന്ന ഡയമണ്ട് ഹാര്‍ബറില്‍ ബിജെപി കലാപത്തിന് ശ്രമിക്കുകയാണ്. ടിഎംസി സ്ഥാനാര്‍ത്ഥി അഭിഷേക് ബാനര്‍ജിയെ ലക്ഷ്യം വെക്കുന്നുവെന്നും മമത ആരോപിച്ചു.












Click it and Unblock the Notifications