ഗൂര്‍ഖാ ലാന്‍ഡ്:പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക്...മമതാ ബാനര്‍ജി നെതര്‍ലണ്ടിലേക്ക്

Subscribe to Oneindia Malayalam

ഡാല്‍ജിലിങ്: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ സ്വതന്ത്ര ഗൂര്‍ഖാ ലാന്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഗൂര്‍ഖാ പ്രക്ഷോഭം എട്ടാം ദിവസത്തിലേക്കു കടക്കുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെതര്‍ലണ്ടിലേക്ക്. ഹേഗില്‍ നടക്കുന്ന പബ്ലിക് സര്‍വ്വീസ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മമതാ ബാനര്‍ജി നെതര്‍ലണ്ടിലേക്കു തിരിച്ചത്. സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും സമരം അക്രമാസക്തമാകാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.

ജൂണ്‍ 12 നാണ് ഡാര്‍ജിലിങില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബന്ധ് ആരംഭിച്ചത്. ശനിയാഴ്ച പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സര്‍ക്കാരും പോലീസും ഇത് നിഷേധിക്കുകയായിരുന്നു. വെടിവെപ്പ് നടന്നിട്ടില്ലെന്നും സംഘര്‍ഷത്തിനിടെയാണ് മരണം സംഭവിച്ചതുമെന്നാണ് മമത പറഞ്ഞത്. മരിച്ചവരുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും.

ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മിലടിപ്പിക്കാൻ നീക്കം...!! കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിൽ ചെയ്തത് !!

mamthabanerjee

പുതുവൈപ്പിലെ സമരക്കാർക്കിടയിൽ തീവ്രവാദികൾ! 64 സ്ത്രീകളും 12 പുരുഷന്മാരും കസ്റ്റഡിയിലെന്ന് റൂറൽ എസ്പി

പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു. ബിമല്‍ ഗുരുങിന്റെ സന്ദേശം മലയോര മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം മാറ്റിവെച്ച് പ്രാദേശിക സ്വയംഭരണ സമിതിക്ക് ജിജെഎം പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നെങ്കിലും വീണ്ടും പഴയ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ്.

English summary
The shutdown in Darjeeling enters the eighth day today. The funeral of the three people killed in Saturday's violence will take place today.
Please Wait while comments are loading...