കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലി വില്‍പന നിരോധനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

  • By Anwar Sadath
Google Oneindia Malayalam News

കൊല്‍ക്കത്ത: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ സംസ്ഥാനം പുതിയ നിയമം കൊണ്ടുവരുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

സര്‍ക്കാര്‍ നിയമം രാജ്യത്തെ മതേതരത്വം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റവുമാണിത്. കന്നുകാലി കച്ചവടം സംസ്ഥാന സര്‍ക്കാര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും മമത പറഞ്ഞു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുമ്പോഴാണ് വിഷയത്തില്‍ മമതാ ബാനര്‍ജിയും നിലപാട് വ്യക്തമാക്കുന്നത്.

mamata

റമദാന്‍ മാസം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇതെന്നും ആരോപണമുണ്ട്. ഏറ്റവും കൂടുതല്‍ ബീഫ് ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും മുസ്ലീം സമുദായക്കാരായതുകൊണ്ടുതന്നെ വിഷയത്തില്‍ വര്‍ഗീയത പടരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
English summary
Bengal CM Mamata Banerjee calls Centre’s cattle trade rules unconstitutional
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X