കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഭീതി: വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണം; കേന്ദ്രത്തിന് മമത ബാനര്‍ജിയുടെ കത്ത്

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യം കൊവിഡ് വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ത്തുമ്പോഴാണ് ഉംപുന്‍ ചുഴലികാറ്റ് വീശിയടിക്കുന്നത്. പശ്ചിമ ബംഗാളിലും ഒഡിഷയിലുമാണ് ഇത് കനത്ത നാശം വിതച്ചത്. ഉംപുന്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെയാണ് സംസ്ഥാനത്ത് ഉംപുനും എത്തുന്നത്.പ്രതിസന്ധിയിലായിരിക്കുന്നത് സംസ്ഥാനത്തേക്ക് എത്താന്‍ കാത്തിരിക്കുന്ന സ്വദേശികളാണ്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.

വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍; മുസ്ലിം ലോകം ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നുവ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍; മുസ്ലിം ലോകം ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു

വിമാനങ്ങള്‍ വൈകിപ്പിക്കണം

വിമാനങ്ങള്‍ വൈകിപ്പിക്കണം

പശ്ചിമ ബംഗാളിലേക്കെത്തുന്ന വിമാനങ്ങള്‍ വൈകിപ്പിക്കണമെന്നാണ് മമതാ ബാനര്‍ജിയുടെ ആവശ്യം. മെയ് മുപ്പത് വരെയെങ്കിലുമുള്ള വിമാന സര്‍വ്വീസുകള്‍ വൈകിപ്പിക്കാനാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. പരിമിതമായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃരാരംഭിക്കണമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മമത ബാനര്‍ജി കേന്ദ്രത്തിന് കത്തെഴുതാന്‍ തീരുമാനിക്കുന്നത്.

റെയില്‍വ

റെയില്‍വ

റെയില്‍വെ ബോര്‍ഡിന് പശ്ചിമ ബംഗാള്‍ നേരത്തെ തന്നെ കത്തുകള്‍ അയച്ചിരുന്നു. ഉംപുന്‍ വലിയ നാശം വിതച്ച പശ്ചാത്തലത്തില്‍ മെയ് 16 വരെ കുടിയേറ്റ തൊഴിലാളികളുമായി സംസ്ഥാനത്തേക്ക് ഒരു സര്‍വ്വീസുകളും നടത്തരുതെന്നാണ് മമത റെയില്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്‍ത്ത

കൊല്‍ത്ത

ശനിയാഴ്ച്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മമത കേന്ദ്രസര്‍ക്കാരിന് കത്തെഴുതുന്നത് അറിയിക്കുന്നത്. മെയ് 28 വരെ ബാഗ്‌ദോഗ്ര എയര്‍പ്പോര്‍ട്ടിലേക്ക് വിമാനങ്ങള്‍ അയക്കണമെന്നും മെയ് 30 വരെ കൊല്‍ത്തയിലേക്ക് വിമാന സര്‍വ്വീസുകള്‍ നടത്തരുതെന്നുമാണ് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നത്. കെവിഡ് പ്രതിസന്ധി ഗുരുതരമായ നോര്‍ത്ത് 24 പര്‍ഗാന്‍ ജില്ലയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നതുള്‍പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും മമത ചൂണ്ടികാട്ടുന്നു.

വാഹന ഗതാഗതം

വാഹന ഗതാഗതം

ഇവിടെയെത്തുന്ന എല്ലാവര്‍ക്കും വീടുകളിലേക്ക് പോകാന്‍ സ്വന്തം വാഹനം ഉണ്ടാവണമെന്നില്ല. അവിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവര്‍ എങ്ങനെ പോകും. ചിലര്‍ക്ക് സ്വന്തമായി കാറുകള്‍ ഉണ്ടാവും. എന്നാല്‍ എല്ലാവര്‍ക്കും അത് ഉണ്ടാവണമെന്നില്ല. അതാണ് വലിയൊരു പ്രശ്‌നമാണ്. മമത ബാനര്‍ജി ചൂണ്ടികാട്ടി. മെയ് 26 ന് ശേഷം എത്തുന്ന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്നും മമത പറഞ്ഞു.

നിരീക്ഷണം

നിരീക്ഷണം

സംസ്ഥാനത്തെത്തുന്നവരുടെ നീക്കം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ട്രാക്ക് ചെയ്ത് നീരീക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സംസ്ഥാനത്തെത്തുന്ന മുഴുവന്‍ പേരും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. സംസ്ഥാനത്തെത്തുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശാധനയ്ക്ക് വിധേയമാക്കില്ല. മറിച്ച് സ്വന്തം ഗ്രാമത്തിലെത്തി ഏതാനും ദിവസത്തിനുള്ളില്‍ കോറൊണ പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.

ദേശീയ ദുരന്തം

ദേശീയ ദുരന്തം

ഉംപുന്‍ ചുഴലികാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മമത പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ഒപ്പം ചുഴലികാറ്റ് ബംഗാളിലെ തകര്‍ത്തിട്ടും കേന്ദ്രത്തില്‍ നിന്നും സഹായമെന്നും ലഭിച്ചില്ലെന്നും മമത ബാനര്‍ജി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 500 ദിവസം കഴിഞ്ഞിട്ടല്ല. ഗുരന്തമുണ്ടാവുമ്പോഴാണ് സഹായം നല്‍കേണ്ടതെന്നും മമത പറഞ്ഞിരുന്നു.

English summary
Mamata Banerjee Plans to Write to the Centre Asking to delay the flights to Kolkate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X