കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍- ബിജെപി സംഘര്‍ഷത്തില്‍ തകര്‍ന്ന വിദ്യാസാഗറിന്റെ പ്രതിമ മമത പുനസ്ഥാപിച്ചു!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത : രാഷട്രീയ സംഘര്‍ഷത്തെത്തുടര്‍ന്ന് തകര്‍ക്കപ്പെട്ട ഈശ്വര്‍ചന്ദ്രവിദ്യാസാഗറിന്റെ പ്രതിമ പുനസ്ഥാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ - ബിജെ പി സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഈശ്വര്‍ചന്ദ്രവിദ്യാസാഗറിന്റെ അര്‍ദ്ധകായപ്രതിമ തകര്‍ക്കപ്പെട്ടത്. ബിജെപി പ്രസിഡന്‍ഡ് അമിത്ഷാ മെയ് 14 ന് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോ ആണ് തൃണമൂല്‍- ബി.ജെ. പി സംഘര്‍ഷത്തിനിടയാക്കിയത്. വിദ്യാസാഗര്‍ കോളേജില്‍, ഇരുകൂട്ടരും എറ്റുമുട്ടിയതോടെ അവിടെ സ്ഥിതിചെയ്തിരുന്ന പ്രതിമ തകര്‍ക്കപ്പെട്ടു.

<br> മുലായം സിങ് യാദവിന് ദേഹാസ്വാസ്ഥ്യം; വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുലായം സിങ് യാദവിന് ദേഹാസ്വാസ്ഥ്യം; വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തുടന്ന്, നരേന്ദ്രമാദി മെയ് 16 ന് ബംഗാള്‍ സന്ദര്‍ശ്ശിച്ചപ്പോള്‍ പഞ്ചലോഹത്തില്‍ പുതിയ പ്രതിമ അതേസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, മമത ഇതു പരസ്യമായിത്തന്നെ നിരസിച്ചിരുന്നു. പ്രതിമ, സ്വന്തം നിലയില്‍ സ്ഥാപിക്കാനുളള കഴിവ് സംസ്ഥാനത്തിന് ഉണ്ടെന്ന് പറഞ്ഞു. ഇതിലൂടെ ബംഗാള്‍ വികാരം ഉയര്‍ത്തി. പ്രതിമ തകര്‍ക്കല്‍, ഇരു രാഷ്രീയ പാര്‍ട്ടികളെയും കുഴപ്പത്തിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പ്രതിമ പുനസ്ഥാപിക്കുക എന്നത് ഇരുകൂട്ടരുടെയും ആവശ്യമായിരുന്നു. ബി.ജെ.പി യെ പ്രതിരോധിക്കാനുളള അവസരമായിക്കൂടി മമത ഈ സംഭവം ഉപയോഗിച്ചു.

mamata-15

ഇന്‍ഡ്യന്‍ സാംസ്‌ക്കാരിക രംഗത്ത്, വിദ്യാസാഗറിനുളള പങ്ക് വളരെ വലുതാണ്. ബംഗാളില്‍, സ്ത്രീ വിദ്യാഭ്യാസം, വിധവാ വിവാഹം പോലുളള നവോത്ഥാന കാര്യങ്ങള്‍ക്കായി വലിയ പങ്കാണ് വിദ്യാസാഗര്‍ വഹിച്ചിട്ടുളളത്. ദാര്‍ശനികന്‍, എഴുത്തുകാരന്‍, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് തുടങ്ങി നിരവധി മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. .മെട്രോപൊളിറ്റന്‍ കോളേജാണ് അദ്ധേഹത്തോടുളള ആദരവായി പിന്നീട് ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍ കോളേജായി നാമകരണം ചെയ്തത്.

ബഹുഭാര്യത്വം പോലുളള സാമൂഹിക തിന്മകളെ എതിര്‍ത്ത ആളാണ് വിദ്യാസാഗര്‍. നശിപ്പിക്കപ്പെട്ട പ്രതിമയുടെ സ്ഥാനത്ത് പുതിയപ്രതിമ, ഒരുമാസം തികയും മുമ്പേ മമത പുനസ്ഥാപിച്ചതും ഈശ്വരചന്ദ്ര വിദ്യാസാഗറിന് ബംഗാള്‍ സമൂഹത്തിലുളള പ്രാധാന്യം കണക്കാക്കിയാണ്. വിദ്യാസാഗറിന്റെ ഇരുന്നൂറാം ജന്മ വാര്‍ഷികത്തോട് ബന്ധപ്പെടുത്തിയാണ് പ്രതിമ അനച്ഛാദന ചടങ്ങ് സംഘടിപ്പിച്ചത്. ഫലത്തില്‍, ബി. ജെ. പിക്കെതിരെ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് മമത. കൂട്ടത്തില്‍, സ്വന്തം പാര്‍ട്ടിക്കാര്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ വിമര്‍ശ്ശം ഏറ്റു വാങ്ങേണ്ടിവന്ന ഒരു കാര്യത്തില്‍ പരിഹാരം കണ്ടു എന്ന ആശ്വാസവും.

English summary
Mamata Banerjee replces Vidyasagar's staute demolished in Trinamool-BJP clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X