അമിത് ഷായുടെ 'എക്‌സിറ്റ് പോളി'നെ പുച്ഛിച്ച് മമത ബാനര്‍ജി; എനിക്ക് സാധിക്കില്ല അങ്ങനെ പറയാന്‍...
കൊല്‍ക്കത്ത: ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 30ല്‍ 26 സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്ന് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച് മമത ബാനര്‍ജി. വോട്ട് എണ്ണുന്നതിന് മുമ്പ് എങ്ങനെയാണ് ഒരാള്‍ക്ക് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു. അമിത് ഷായുടെ പേര് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനം. പോളിങ് കഴിഞ്ഞിട്ട് ഒരു ദിവസമേ ആകുന്നുള്ളൂ. എട്ട് ഘട്ട വോട്ടെടുപ്പും കഴിഞ്ഞ് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതിന് മുമ്പേ എങ്ങനെയാണ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു.

30ല്‍ 26 സീറ്റും കിട്ടുമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് 30 സീറ്റും കിട്ടുമെന്ന് പറയാത്തത്. ബാക്കി നാല് സീറ്റ് നിങ്ങള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കൊടുത്തോ- നന്ദിഗ്രാമിനടുത്ത ചാന്ദിപൂര്‍ മണ്ഡലത്തില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മമത ചോദിച്ചു. ഇത്തവണ നന്ദിഗ്രാമിലാണ് മമത മല്‍സരിക്കുന്നത്. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
വോട്ടെടുപ്പ് കഴിഞ്ഞ മണ്ഡലങ്ങളില്‍ ഒരു പ്രവചനം നടത്താന്‍ എനിക്ക് സാധിക്കില്ല. വോട്ടെണ്ണുമ്പോള്‍ മാത്രമാണ് ജനങ്ങളുടെ വിധി സംബന്ധിച്ച് അറിയുക. 84 ശതമാനം ആണ് പോളിങ്. ഞാന്‍ കരുതുന്നത് ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു എന്നാണെന്നും മമത പറഞ്ഞു.
ദില്ലിയില്‍ സ്വവസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷാ ബിജെപിയുടെ ജയം പ്രഖ്യാപിച്ചത്. ബംഗാളില്‍ ശനിയാഴ്ച 30 സീറ്റുകളിലേക്കാണ് പോളിങ് നടന്നത്. ഇതില്‍ 26 സീറ്റ് ബിജെപി നേടുമെന്ന് അമിത് ഷാ പറഞ്ഞു. അസമില്‍ 37 സീറ്റും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 47 സീറ്റുകളിലേക്കാണ് അസമില്‍ പോളിങ് നടന്നത്. ബംഗാളില്‍ 200ല്‍ അധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications