സുവന്ദേു അധികാരിയെ സസ്‌പെന്റ് ചെയ്യാന്‍ സ്പീക്കര്‍; രക്ഷകയായത് മമത ബാനര്‍ജി
സുവേന്ദു അധികാരിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മമത അദ്ദേഹത്തിന് വേണ്ടി മാപ്പ് പറയുകയും ചെയ്തു. ഇതാണ് സസ്‌പെന്‍ഷനില്‍ നിന്ന് അധികാരിയെ രക്ഷിച്ചത്

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ നിയമസഭയില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷിച്ചത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടല്‍. സ്പീക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സുവേന്ദു അധികാരിയെ ആണ് മമതാ ബാനര്‍ജി നടപടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. എന്നാല്‍ പ്രതിപക്ഷത്തിന് എതിരെ കനത്ത വിമര്‍ശനം നടത്താന്‍ മമത മടിച്ചതുമില്ല.
ഫണ്ട് ദുരുപയോഗം സംബന്ധിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ തന്റെ പ്രസംഗത്തില്‍ സുവേന്ദു അധികാരി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി അത് സഭാ രേഖകളില്‍ രേഖപ്പെടുത്താന്‍ അനുവദിച്ചില്ല. ഇതാണ് സുവേന്ദു അധികാരിയെ പ്രകോപിപ്പിച്ചത്. സ്പീക്കറുടെ നടപടികളില്‍ അവിശ്വാസം ഉളവാക്കുന്ന തരത്തിലായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.

മാപ്പ് കൊടുത്തേക്കൂ
ഇതിനിടെ ബി ജെ പി എം എല്‍ എമാര്‍ വാക്കൗട്ട് നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയായിരുന്നു ഇത്. പിന്നാലെ ഡെപ്യൂട്ടി ചീഫ് വിപ്പ് തപസ് റോയ് ഫെബ്രുവരി 20 വരെ സുവേന്ദു അധികാരിയെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷ നേതാവിനോട് ക്ഷമിക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കുന്നതായി പിന്നീട് ചെയര്‍ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവേ.. ഇത് ലജ്ജാകരം
എത്ര ലജ്ജാകരമായ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവിന്റെത്. പ്രതിപക്ഷം എപ്പോഴും ചെയ്യുന്നത് ഇതാണ്. അവര്‍ എല്ലായിടത്തും ഇത്തരത്തിലുള്ള ഭാഷയാണ് രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ഉപയോഗിക്കുന്നത്. ഞാന്‍ അദ്ദേഹത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു. അദ്ദേഹത്തോട് ക്ഷമിക്കൂ എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. എന്നാല്‍ ഭരണപക്ഷത്തിനെതിരെ നിയമസഭക്ക് പുറത്തും സുവേന്ദു അധികാരി രംഗത്തെത്തി.

നല്ല ബുദ്ധി ഉദിക്കട്ടെ
തനിക്ക് വേണ്ടി മുഖ്യമന്ത്രി നടത്തിയ ക്ഷമാപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് നല്ല ബുദ്ധി ഉദിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് പറയാനുള്ളത് സഭയില്‍ കേട്ടു എന്ന് വെച്ച് ഒന്നും സംഭവിക്കില്ല. മറിച്ച് ബംഗാളിന് അത് നല്ലതായിരിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ഭരണപക്ഷ എം എല്‍ എമാരെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്നാട് ഗവര്‍ണറുടെ പാത നമ്മുടെ ഗവര്‍ണര്‍ സ്വീകരിക്കണമായിരുന്നു
തന്നെ സംസാരിക്കുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ടിയാണ് അവര്‍ അസാധാരണായ സാഹചര്യം സൃഷ്ടിച്ചത് എന്നും അധികാരി പറഞ്ഞു. തമിഴ്നാട് ഗവര്‍ണര്‍ തിരഞ്ഞെടുത്ത പാത നമ്മുടെ ഗവര്‍ണര്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ എഴുതിയത് സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു എന്നുമാണ് താന്‍ പറഞ്ഞത് എന്ന് അധികാരി പറഞ്ഞു.

സ്പീക്കറുടെ നിഷ്പക്ഷത
ഇത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യാനാണ് സ്പീക്കര്‍ ഒരുങ്ങുന്നത് എങ്കില്‍ അദ്ദേഹത്തിന്റെ നിഷ്പക്ഷതയെപ്പറ്റി ചോദ്യം ഉയരും എന്നും അദ്ദേഹം പറഞ്ഞു. പരാതികളുമായി മുന്നോട്ട് പോകാനാണ് ബി ജെ പി എം എല്‍ എമാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നും സുവേന്ദു അധികാരി വ്യക്തമാക്കി. എന്നാല്‍ അധികാരിയുടെത് വിനാശകരമായ മനോഭാവമാണ് എന്നാണ് മമതാ ബാനര്‍ജി പറഞ്ഞത്. ഒരു പ്രതിപക്ഷ നേതാവിന് ഇ ഡിയെയും സി ബി ഐയെയും കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയാമോ എന്നും മമത ചോദിച്ചു.

കെട്ടിപിടിക്കുന്നതിനിടയില്‍ പശു ആരെയെങ്കിലും ആക്രമിച്ചാലോ
അന്വേഷണ ഏജന്‍സികള്‍ എവിടെയാണ് റെയ്ഡ് നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവിന് എങ്ങനെ നിര്‍ദേശിക്കാനൊക്കും എന്നും ഗവര്‍ണറെക്കുറിച്ച് അത്തരം കാര്യങ്ങള്‍ പറയാമോ എന്നും മമത ബാനര്‍ജി ചോദിച്ചു. അതേസമയം വാലന്റൈന്‍സ് ദിനത്തിലെ പശുവിനെ കെട്ടിപിടിക്കാനുള്ള മുന്‍ നിര്‍ദേശത്തേയും മമത പരിഹസിച്ചു. പശു ആരെയെങ്കിലും ആക്രമിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നും മമത ചോദിച്ചു.












Click it and Unblock the Notifications