കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ വാങ്ങിക്കൊടുത്ത് വോട്ട് പിടിക്കേണ്ട ഗതികേടില്ല

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ചായചര്‍ച്ചയ്‌ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങള്‍ക്ക് ചായ വാങ്ങിക്കൊടുത്ത് വോട്ട് പിടിക്കേണ്ട ഗതികേട് തൃണമൂല്‍ കോണ്‍ഗ്രസിനില്ലെന്ന് മമംത ബാനര്‍ജി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുന്ന നേരത്ത് ചായക്കടയില്‍ പോയി ചര്‍ച്ച നടത്തുന്ന രീതിയോട് തൃണമൂല്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. ജനങ്ങള്‍ക്ക് ചായവാങ്ങിക്കൊടുത്ത് വോട്ട് പിടിക്കേണ്ട ഗതികേടും തൃണമൂലിനില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തുന്ന ആദ്യത്തെ നേതാവല്ല മോദിയെന്നും മമത് പരിഹസിച്ചു. ദുര്‍ഗാപൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Mamata Banerjee

മോദിയെ ചായക്കാരനെന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായെന്ന് ഇപ്പോഴാണ് കോണ്‍ഗ്രസിന് ബോധ്യമാകുന്നതെന്ന് തോന്നുന്നു. ചായക്കാരനെന്ന ആക്ഷേപം മുതലെടുത്ത് മോദി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ അതിന് മാധ്യമ ശ്രദ്ധകിട്ടി. ഒടുക്കം പറഞ്ഞത് തിരിത്തിപറയേണ്ടിവരുമോ എന്ന നിലയിലാണ് കോണ്‍ഗ്രസ്

മോഡി ചായക്കാരനല്ല ചായക്കട കോണ്‍ട്രാക്ടറാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്. ദരിദ്രനായ ചായവില്‍പ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധിക്കം പറയേണ്ടി വന്നു.

English summary
Apparently taking a dig at BJP’s prime ministerial candidate Narendra Modi over his ‘Chai pe Charcha’ initiative, Trinamool Congress supremo Mamata Banerjee on Saturday said her party does not believe in sitting at a tea shop just before the elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X