കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പൂട്ട് തകര്‍ക്കാന്‍ മമത; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ച! അടുത്ത പ്രധാനമന്ത്രി? കേസെടുത്തു

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ അതിനേക്കാള്‍ മികച്ച വിജയമാണ് അവര്‍ സ്വപ്‌നം കാണുന്നത്. എന്നാല്‍ കഴിഞ്ഞതവണ ഇല്ലാതിരുന്ന ഒന്ന് ഇത്തവണ ബിജെപി നേരിടേണ്ടി വരും. പ്രതിപക്ഷ ഐക്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാകുമെന്ന സൂചനകളാണ് ദില്ലിയില്‍ നിന്ന് വരുന്നത്.

പ്രതിപക്ഷത്ത് നിന്ന് ആരാകും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക എന്ന ചര്‍ച്ച പോലും നടക്കുന്നു. അവിടെയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് ഉയരുന്നത്. മമത തന്നെയാണ് പുതിയ മുന്നേറ്റത്തിന് തുടക്കമിടുന്നത്. ദില്ലിയില്‍ അവര്‍ സോണിയാ ഗാന്ധിയെയും മറ്റു നേതാക്കളുമായും ചര്‍ച്ച നടത്തുകയാണ്. മമതയെ ഒതുക്കാന്‍ ബിജെപിയുടെ ഭാഗത്ത് നിന്നും നീക്കം നടക്കുന്നുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

ബിജെപിക്കെതിരെ ശക്തമായ ഭാഷ

ബിജെപിക്കെതിരെ ശക്തമായ ഭാഷ

ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന നേതാവാണ് മമത. അസമിലെ പൗരത്വ പട്ടികയുടെ പേരില്‍ ബിജെപിക്കെതിരെ ഇത്രയും രൂക്ഷമായി പ്രതികരിച്ച ഒരു നേതാവില്ല. കാരണം അസമില്‍ വിവേചനം നേരിടുന്നവരില്‍ വലിയൊരു വിഭാഗം ബംഗാളി ഭാഷ സംസാരിക്കുന്നവരാണ്.

ലക്ഷ്യം ഒന്ന് മാത്രം

ലക്ഷ്യം ഒന്ന് മാത്രം

ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മമത പറയുന്നു. ബിജെപിയെ പുറത്താക്കുക ഇന്ത്യ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നത്. ദേശീയ തലത്തില്‍ പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടായാല്‍ മാത്രമേ അതിന് സാധിക്കൂവെന്ന് മമതയ്ക്ക് നന്നായി അറിയാം.

നേതാക്കളെ കാണുന്നു

നേതാക്കളെ കാണുന്നു

പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മമതയുടെ ദില്ലിയിലേക്കുള്ള വരവ്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദില്ലിയില്‍ തങ്ങുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാക്കളെ നേരിട്ട് കാണുകയാണ് മമത. കോണ്‍ഗ്രസിനെ അംഗീകരിക്കാത്ത പ്രതിപക്ഷത്തെ ചില നേതാക്കള്‍ മമതയെ പിന്തുണയ്ക്കുന്നുണ്ട്.

 ബംഗാളില്‍ ആരാകും

ബംഗാളില്‍ ആരാകും

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നാല്‍ ബംഗാളില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം തൃണമൂല്‍ കോണ്‍ഗ്രസിലുണ്ട്. മമതയുടെ ബന്ധുക്കളും ചില പാര്‍ട്ടി നേതാക്കളും ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി പദത്തില്‍ കണ്ണുവച്ചിട്ടുണ്ടെന്നാണ് വിവരം.

ബംഗാളിലേക്ക് വരൂ

ബംഗാളിലേക്ക് വരൂ

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മമത ഇന്ന് കാണുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരെയും കാണും. തിരഞ്ഞെടുപ്പിന് മുന്നൊരുക്കം എന്ന മട്ടില്‍ ബംഗാളിലേക്ക് പ്രതിപക്ഷ നേതാക്കളെ മൊത്തമായി മമത ക്ഷണിക്കുകയാണിപ്പോള്‍.

ഒട്ടേറെ പേരെ കണ്ടു

ഒട്ടേറെ പേരെ കണ്ടു

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ, രാം ജത്മലാനി, യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരുമായി മമത ബാനര്‍ജി ചര്‍ച്ച നടത്തി കഴിഞ്ഞു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അവര്‍ കാണും. പാര്‍ലമെന്റ് മന്ദിരത്തിലെത്തിയാകും നേതാക്കളുമായി ചര്‍ച്ച നടത്തുക.

മഹാറാലി ഐക്യം ശക്തിപ്പെടുത്തും

മഹാറാലി ഐക്യം ശക്തിപ്പെടുത്തും

ജനുവരിയില്‍ പ്രതിപക്ഷ മുന്നണിയുടെ ഒരു മഹാറാലി മമത കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് എല്ലാ നേതാക്കളെയും ക്ഷണിക്കുകയാണിപ്പോള്‍. സിപിഎം നേതാക്കള്‍ക്കും ക്ഷണമുണ്ട്. അവര്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഏതായാലും മോദിക്ക് ശക്തമായ എതിര്‍ശബ്ദം മമതയുടെ നേതൃത്വത്തില്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചനകള്‍.

ആരാകും പ്രധാനമന്ത്രി സ്ഥാനാര്‍ഥി

ആരാകും പ്രധാനമന്ത്രി സ്ഥാനാര്‍ഥി

ഒട്ടേറെ നേതാക്കളുള്ളപ്പോള്‍ ആരാകും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ രാഹുല്‍ തന്നെ അടുത്തിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. ബിജെപിക്കെതിരെ ഐക്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി പദം മറ്റു നേതാക്കള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നാണ് രാഹുല്‍ പറഞ്ഞത്.

യോഗ്യതയുള്ള നേതാവ്

യോഗ്യതയുള്ള നേതാവ്

അതിനിടെ മമതയുടെ ദേശീയ തലത്തിലേക്കുള്ള വരവ് ബിജെപി അല്‍പ്പം ആശങ്കയോടെയാണ് കാണുന്നത്. ശക്തമായ നേതൃപാടവമുള്ള വ്യക്തിയാണ് മമത. എംപി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികളെല്ലാം വഹിച്ച പ്രതിപക്ഷ നേതാവ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി പദം വഹിക്കാന്‍ ഏറ്റവും യോഗ്യതയുള്ള നേതാവ് മമതയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കലാപമുണ്ടാകുമെന്ന് മമത

കലാപമുണ്ടാകുമെന്ന് മമത

അസം പൗരത്വ പട്ടികയുടെ വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് മമത രംഗത്തെത്തിയത്. ഈ പട്ടികയുമായി മുന്നോട്ട് പോയാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നാണ് മമത നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ മമതക്കെതിരെ അസമിലെ പോലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

പരാതിക്കാര്‍ ഇവര്‍

പരാതിക്കാര്‍ ഇവര്‍

40 ലക്ഷം ജനങ്ങളെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത് നിര്‍ത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് മമത രംഗത്തുവന്നത്. ബംഗാളി ഭാഷ സംസാരിക്കുന്നരാണ് പുറത്തായവരില്‍ സിംഹ ഭാഗവും. ഇക്കാര്യത്തില്‍ ബിജെപിക്കെതിരെ രംഗത്തുവന്ന മമതക്കെതിരെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

വിശുദ്ധ കഅബയെ പുതപ്പിച്ച കിസ്‌വ; എന്തിനാണ് ഹജ്ജ് വേളയില്‍ ഉയര്‍ത്തുന്നത്? ആ നൂലുകളുടെ പവിത്രതവിശുദ്ധ കഅബയെ പുതപ്പിച്ച കിസ്‌വ; എന്തിനാണ് ഹജ്ജ് വേളയില്‍ ഉയര്‍ത്തുന്നത്? ആ നൂലുകളുടെ പവിത്രത

English summary
Mamata Banerjee To Meet Sonia Gandhi, Other Opposition Leaders Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X