കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായെ ഒരു കാലത്തും കൊല്‍ക്കത്തയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മന്ത്രി

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം പുകയുന്ന പശ്ചിമബംഗാളില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഭീഷണിയുമായി മന്ത്രിയും ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് സംസ്ഥാന പ്രസിഡന്റുമായ സിദ്ധിക്കുല്ല ചൗധരി രംഗത്ത്. നിയമം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ അമിത് ഷായെ ഒരു കാലത്തും കൊല്‍ക്കത്ത വിമാനത്താവളത്തിന് പുറത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചൗധരി വിവാദമായ നിയമം മനുഷ്യരാശിക്കെതിരാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെപ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

അമിത് ഷായെ തടയാന്‍ വിമാനത്താവളത്തിന് പുറത്ത് ഒരു ലക്ഷം പേരുടെ റാലി നടത്തുമെന്നും പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന ജാമിയത്-ഉലമ ഇ ഹിന്ദിന്റെ റാലിയില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തി. അദ്ദേഹം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പിന്തുടരുകയാണ്. മോദിയും ഷായും അവരുടെ അജണ്ടകളെ ഒന്നിന് പുറകെ ഒന്നായി ജനങ്ങളില്‍ എത്തിക്കുന്നു. അവര്‍ ചര്‍ച്ചയിലോ സംഭാഷണങ്ങളിലോ വിശ്വസിക്കുന്നില്ലെന്നും ചൗധരി പറഞ്ഞു. റാണി റാസ്‌മോണി അവന്യൂവില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

mamata95

അതേസമയം, മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിശബ്ദ പിന്തുണയോടെ ഇത്തരം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ചൗധരി മുന്‍പും നടത്തിയിട്ടുണ്ടെന്ന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റ് മേധാവി ദിലീപ് ഘോഷ് വിമര്‍ശിച്ചു. ഒരു സംസ്ഥാന മന്ത്രിക്ക് ഇത്തരമൊരു ഭീഷണി എങ്ങനെ ഉയര്‍ത്താനാകുമെന്ന് ഘോഷ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ തടയുമെന്ന ചൗധരിയുടെ ഭീഷണിയുടെ കാര്യത്തില്‍ തൃണമൂല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം തീക്കളികള്‍ അവസാനിപ്പിക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടു.

എന്നാല്‍ ജാമിയത്ത്-ഉലമ-ഇ-ഹിന്ദിന്റെ നിലപാട് ജനാധിപത്യപരവും സമാധാനപരവുമാണെന്ന അവകാശവാദവുമായി സംസ്ഥാന ലൈബ്രറി സേവന മന്ത്രി രംഗത്തെത്തി. അക്രമപരമായ പ്രതിഷേധങ്ങളില്‍ വിശ്വസിക്കുന്നില്ലെങ്കിലും പല്ലും നഖവുമുപയോഗിച്ച് പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ഇതിനകം ജനങ്ങള്‍ തള്ളിക്കളഞ്ഞു. കൊല്‍ക്കത്ത ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Mamata Banerjee warns Amit Shah over protest against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X