Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതാ ബാനര്‍ജി ദില്ലിയിലേക്ക്; മോദിയെ കാണും, ഭരണവും രാഷ്ട്രീയവും രണ്ടെന്ന് തൃണമൂല്‍

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്ന് വൈകീട്ട് ദില്ലിയിലെത്തും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നാണ് വിവരം. പല തവണ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടും മമത വന്നിരുന്നില്ല. എന്നാല്‍ ബുധനാഴ്ച മമതയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Mamata

ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മമതാ ബാനര്‍ജി വരുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. രാഷ്ട്രീയവും ഭരണകാര്യങ്ങളും രണ്ടാണ്. നേരത്തെ ലഭിച്ച അനുമതി പ്രകാരമാണ് മമത എത്തുന്നത്. അടുത്തിടെയുണ്ടായ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് തടസമല്ലെന്നും തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.

അസമിന് പിന്നാലെ ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മമത ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തിലുള്ള പ്രതിഷേധം മമത മോദിയുമായുള്ള ചര്‍ച്ചയില്‍ അറിയിക്കുമെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.

കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മമത സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നു. ഇക്കാര്യവും മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായേക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ രേഖകള്‍ നശിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന പോലീസ് ഓഫീസറാണ് രാജീവ് കുമാര്‍. ഇദ്ദേഹത്തോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇതുവരെ ഹാജരായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+