കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ മുന്നണിയുടെ യോഗം മധ്യപ്രദേശില്‍.... കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്. മധ്യപ്രദേശിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ കക്ഷികളുടെ യോഗം നടക്കുമെന്നാണ് സൂചന. മുഖ്യ നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അഖിലേഷ് യാദവ് ചടങ്ങിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച വലിയ വഴിത്തിരിവാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാക്കളെല്ലാം എത്തിയിരുന്നു. പക്ഷേ അന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലമായിരുന്നു. ഇന്ന് പക്ഷേ കോണ്‍ഗ്രസ് ശക്തമാണ്. അതുകൊണ്ട് യോഗത്തില്‍ മേല്‍ക്കൈ ലഭിക്കുമെന്ന് വ്യക്തമാണ്. അതേസമയം മമതാ ബാനര്‍ജിയുടെയും മായാവതിയുടെയും നിലപാടുകളും നിര്‍ണായകമാകും.

കമല്‍നാഥിന്റെ സത്യപ്രതിജ്ഞ

കമല്‍നാഥിന്റെ സത്യപ്രതിജ്ഞ

ഡിസംബര്‍ 17നാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവര്‍ ചടങ്ങിനെത്തും എന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുമെത്തുന്നത് തന്നെ കോണ്‍ഗ്രസിന് ഗുണകരമാണ്. അഖിലേഷ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം കമല്‍നാഥ് മായാവതിയെയും ക്ഷണിച്ചിട്ടുണ്ട്. എ്ന്നാല്‍ ചടങ്ങിനെത്തും എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തെ പ്രതിപക്ഷ യോഗത്തില്‍ നിന്നും അവര്‍ വിട്ടുനിന്നിരുന്നു.

കേരളത്തില്‍ നിന്നുള്ളവരും എത്തും

കേരളത്തില്‍ നിന്നുള്ളവരും എത്തും

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 15 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ എത്തുന്നത് ആഘോഷമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സിപിഎം ഇതുവരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും പിണറായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തൃണമൂല്‍ നേതാവ് ദിനേഷ് ത്രിവേദി എന്നിവരും എത്തും. സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

പിന്തുണയ്ക്കുന്നത് ആരൊക്കെ

പിന്തുണയ്ക്കുന്നത് ആരൊക്കെ

കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ 114 സീറ്റാണ് ലഭിച്ചത്. നാല് സ്വതന്ത്രര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. എസ്പിക്ക് ഒരു സീറ്റും ബിഎസ്പിക്ക് രണ്ട് സീറ്റുമാണ് ഉള്ളത്. ഇതോടെയാണ് 121 സീറ്റില്‍ കോണ്‍ഗ്രസ് എത്തിയത്. മധ്യപ്രദേശിലെ സഖ്യം ഒരു തുടക്കം മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് സഖ്യത്തിനുള്ള ഒരു മോഡലാണിതെന്ന് കമല്‍നാഥ് പറയുന്നു. ഇവിടെ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചത് പോലെ ദേശീയ തലത്തിലും കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് കമല്‍നാഥ് കരുതുന്നത്.

മോദിയെ തടയാന്‍

മോദിയെ തടയാന്‍

മോദിയെ തടയാന്‍ സഖ്യം ഇപ്പോഴേ തയ്യാറായി കഴിഞ്ഞു. പക്ഷേ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മോദി ജനുവരിയില്‍ 25 റാലികള്‍ നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്. അത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്. അത് തടയാനാണ് കോണ്‍ഗ്രസിന്റെ നീക്കം. റായ്ബറേലിയില്‍ മോദിക്കെതിരെ വന്‍ പ്രതിഷേധം അവിടെയുള്ള ജനങ്ങളില്‍ നിന്ന് ഉയരും. ഇതിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് സൂചനയുണ്ട്.

മമതയ്ക്ക് ക്ഷണം

മമതയ്ക്ക് ക്ഷണം

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന മമതാ ബാനര്‍ജിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ മമത പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് വിരുദ്ധ മുന്നണി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഇത് കമല്‍നാഥും രാഹുല്‍ ഗാന്ധിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് തടയാനാണ് അവരെ പ്രതിപക്ഷ യോഗത്തിലേക്ക് വിളിക്കുന്നത്. മമതയ്ക്ക് മികച്ച പദവി തന്നെ സഖ്യത്തില്‍ വാഗ്ദാനം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം അവര്‍ എതിര്‍ത്താല്‍ തൃണമൂലിനെതിരെ പോരാട്ടം ശക്തമാക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിദേശിയുടെ മകന്‍... രാജ്യസ്‌നേഹമില്ലാത്തവര്‍.... രാഹുലിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറിവിദേശിയുടെ മകന്‍... രാജ്യസ്‌നേഹമില്ലാത്തവര്‍.... രാഹുലിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി

രാഹുല്‍ ഗാന്ധിയെ എതിര്‍ത്ത് മമതാ ബാനര്‍ജി.... കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കുന്നു!!രാഹുല്‍ ഗാന്ധിയെ എതിര്‍ത്ത് മമതാ ബാനര്‍ജി.... കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കുന്നു!!

English summary
mamata mayawati invited for kamal naths swearing in on dec 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X